Conference | പയ്യക്കി അകാഡമി സനദ് ദാന സമ്മേളനം വ്യാഴാഴ്ച തുടങ്ങും; സമാപന പരിപാടിയിൽ പാണക്കാട് സ്വാദിഖലി തങ്ങളും ജിഫ്രി തങ്ങളും സംബന്ധിക്കും
Jan 10, 2024, 21:31 IST
കാസർകോട്: (KasargodVartha) അൽജാമിഅതുൽ അൻസാരിയ അൽ ഇസ്ലാമിയ പയ്യക്കി ഉസ്താദ് ഇസ്ലാമിക് അകാഡമി പതിനാറാം വാർഷിക രണ്ടാം സനദ് ദാന മഹാ സമ്മേളനം പൈവെളികെ മദീന ഗാർഡൻ നഗറിൽ ജനുവരി 11, 12, 13 തീയതികളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് പയ്യക്കി ഉസ്താദ് മഖാം സിയാറതിന് സയ്യിദ് അലി തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. ശേഷം പൈവെളികെ മുതൽ അകാഡമി വരെ വിളംബര റാലി നടക്കും. പ്രിൻസിപൽ മാഹിൻ മുസ്ലിയാർ തൊട്ടി പതാക ഉയർത്തും.
രാത്രി ഏഴ് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. എട്ട് മണിക്ക് നടക്കുന്ന നൂറെ അജ്മീർ സദസിന് വലിയുദ്ദീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും. വെള്ളിയാഴ്ച മൂന്ന് മണിക്ക് നടക്കുന്ന പ്രവാസി സംഗമം സയ്യിദ് സൈഫുല്ലാഹ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഖാദർ ഹാജി നൂർ മഹൽ, സലാം ചേവാർ, മഹ്‌മൂദ് ഹാജി സാഗ് തുടങ്ങിയവർ അതിഥികളായിരിക്കും. നാല് മണിക്ക് സ്നേഹ സംഗമം അസീസ് മരിക്കെയുടെ അധ്യക്ഷതയിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. എകെഎം അശ്‌റഫ് എംഎൽഎ, അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ, ഫാദർ ബേസിൽ വാസ്, എസ് പ്രതീപ് കുമാർ കുൽകാർ തുടങ്ങിയവർ സംബന്ധിക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വിദ്യാർഥി - യുവജനസംഗമം സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്യും. സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ഉലമാ ഉമറാ സംഗമം മാഹിൻ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുൽ ഖാദിർ ഫൈസി ചെങ്കള തുടങ്ങിയവർ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാനം, സനദ് ദാന പ്രഭാഷണം എന്നിവ നിർവഹിക്കും.
വാർത്താസമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ മജീദ് ദാരിമി, ഹനീഫ് ഹാജി, അസീസ് മരിക്കെ, സ്വാലിഹ് ഹാജി, ഹമീദ് ഹാജി, മുഹമ്മദ് ഫൈസി കജെ , മുഹമ്മദ് കുഞ്ഞി പൈവളികെ എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Press Meet, Media, Payyaki Academy Sanad Donation Conference will begin on Thursday.