Student Appeared | തിരുവല്ലയില്‍ നിന്നും കാണാതായ 9-ാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി; മുങ്ങാന്‍ ശ്രമിച്ച 2 പേര്‍ പൊലീസ് പിടിയില്‍
Feb 25, 2024, 09:58 IST
പത്തനംതിട്ട: (KasargodVartha) തിരുവല്ലയില്‍ നിന്നും കാണാതായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കണ്ടെത്തി. ഞായറാഴ്ച (25.02.2024) പുലര്‍ചെ നാലരയോടെ പെണ്‍കുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിലെത്ത് ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലെത്തിയത്.
പെണ്‍കുട്ടിയെ സ്റ്റേഷനില്‍ എത്തിച്ചശേഷം സ്ഥലത്തുനിന്നും മുങ്ങാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. തൃശ്ശൂര്‍ ജില്ലക്കാരായ അതുല്‍, അജില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ ഒരാളെ പൊലീസ് പിന്തുടര്‍ന്ന് ബസില്‍ നിന്നും പിടികൂടുകയായിരുന്നു.
ശനിയാഴ്ച (24.02.2024) പെണ്‍കുട്ടിയുടേയും ഒപ്പമുണ്ടായിരുന്നവരുടേയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഒപ്പമുണ്ടായിരുന്നവര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടാണ് കുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടി പിന്നീട് വീട്ടില്‍ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം ബന്ധുക്കള്‍ അറിഞ്ഞത്. പിന്നാലെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.
സിസിടിവി അടക്കം പരിശോധിച്ചതില്‍ നിന്നും യുവാക്കളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥിനി സ്റ്റേഷനിലെത്തി ഹാജരായത്.
Keywords: News, Kerala, Kerala-News, Top-Headlines, Malayalam-News, Pathanamthitta News: Missing Girl, Thiruvalla News, Reached, Police Station, Youths, Arrested, Student, Pathanamthitta: Missing girl from Thiruvalla appeared before police station today morning.