city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bekal | പള്ളിക്കര ബീച് പാർക് ഇനി മുതൽ ബേക്കൽ ബീച് പാർക്; പുതിയ ലോഗോ ടൂറിസം മന്ത്രി പുറത്തിറക്കി

ബേക്കൽ: (KasargodVartha) പൊതുമേഖല സ്ഥാപനമായ ബേക്കൽ റിസോർട് ഡെവലപ്മെൻറ് കോർപറേഷന്റെ (BRDC) അധീനതയിലുള്ള പള്ളിക്കര ബീച് പാർക് ഇനി ബേക്കൽ ബീച് പാർക് എന്ന പേരിൽ അറിയപ്പെടും. ഇതിന്റ ലോഗോ പ്രകാശനം പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ബി ആർ ഡി സി യിൽ നിന്നും പാർക് ഏറ്റെടുത്ത് നടത്തുന്ന ക്യൂ എച് ഗ്രൂപ് ഡയറക്ടർ കെ കെ അബ്ദുല്ലത്വീഫ്, പാർക് ഡയറക്ടർ അനസ് മുസ്ത്വഫ എന്നിവർ ഏറ്റുവാങ്ങി.

Bekal | പള്ളിക്കര ബീച് പാർക് ഇനി മുതൽ ബേക്കൽ ബീച് പാർക്; പുതിയ ലോഗോ ടൂറിസം മന്ത്രി പുറത്തിറക്കി

ഡിസംബർ 20 മുതൽ 31 വരെ നടക്കുന്ന ബേക്കൽ അന്താരാഷ്ട്ര ബീച് ഫെസ്റ്റിവലിന് വേദിയാവുന്നത് ബേക്കൽ ബീച് പാർകാണ്. പാർക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ ബീച് പാർകിൽ നടക്കുന്ന നവീകരണ പ്രവൃത്തികളുടെ ഭാഗമാണ് ഈ പേര് മാറ്റമെന്ന് പാർക് ഏറ്റെടുത്ത സംരഭകർ അറിയിച്ചു. ബിആർഡിസി എംഡി ഷിജിൻ പറമ്പത്ത്, യൂത് വെൽഫയർ ബോർഡ് കോർഡിനേറ്റർ ശിവപ്രസാദ്, മൂസ പാലക്കുന്ന്, ഹസീബ് കാഞ്ഞങ്ങാട്, പി എച് ഹനീഫ കുന്നിൽ എന്നിവർ സംബന്ധിച്ചു.

Keywords: News, Kerala, Kasaragod, Bekal, Tourism, Resort, Development Corporation, Bekal Beach, Pallikkara Beach, Logo. Pallikkara Beach Park changed name as Bekal Beach Park. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia