Injured | പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം; 3 പേര്‍ പൊലീസ് കസ്റ്റഡിയില്‍
Jan 5, 2024, 08:14 IST
പാലക്കാട്: (KasargodVartha) ആര്‍ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റ സംഭവത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. വണ്ണാമട സ്വദേശി നന്ദകുമാറി(26)നാണ് വെട്ടേറ്റത്. പൊള്ളാച്ചി ഗോപാലപുരത്തുവച്ചാണ് ആക്രമണമുണ്ടായത്.
ബൈകിലെത്തിയ നാലംഗസംഘം മാരകായുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. വ്യാഴാവ്ച (04.01.2024) ഉച്ചക്ക് 12 മണിയോടെ ജംഗ്ഷനില്‍ വച്ചായിരുന്നു സംഭവം. മാരകായുധം ഉപയോഗിച്ച് സംഘം വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
തലയ്ക്കും കൈയ്ക്കും വെട്ടേറ്റ് ഗുരുതരമായി പരുക്കേറ്റ നന്ദകുമാറിനെ കോയമ്പതൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ചിറ്റൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നുപേരെ പൊള്ളാച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തി വൈരാഗ്യവും മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കവുമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
Keywords: News, Kerala, Kerala-News, Crime, Top-Headlines, Police-News, Palakkad News, RSS Worker, Attacked, Custody, Police, Accused, Local News, CPM, Allegation, Palakkad: RSS worker attacked.