city-gold-ad-for-blogger
Aster MIMS 10/10/2023

Firecrackers Seized | പാലക്കാട്ട് പൊലീസ് പിടികൂടിയത് കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് കൊണ്ടുവരാനിരുന്ന പടക്കങ്ങൾ; തനിമ ചോരാതെ വെടിക്കെട്ട് നടത്തുമെന്ന് ഭാരവാഹികൾ

കുമ്പള: (KasargodVartha) പാലക്കാട് വടക്കഞ്ചേരി മഞ്ഞപ്രയിൽ വെടിമരുന്ന് ശേഖരവും പടക്കവും പൊലീസ് പിടികൂടിയത് കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ പ്രസിദ്ധമായ വെടിക്കെട്ടിനെ പ്രതിസന്ധിയിലാക്കി. 1,070 കിലോഗ്രാം വെടിമരുന്ന് ശേഖരവും പടക്കവുമാണ് കഴിഞ്ഞ ദിവസം വടക്കഞ്ചേരി പൊലീസ് പിടികൂടിയത്. 800 കിലോഗ്രാം പൊട്ടാസ്യം നൈട്രേറ്റ്, 250 കിലോഗ്രാം അലുമിനിയം പൗഡർ, 20 കിലോഗ്രാം സൾഫർ, 20,000 ഓലപ്പടക്കം, മരുന്നുനിറച്ച അമിട്ടുകൾ, മറ്റ്‌ വെടിമരുന്ന് തുടങ്ങിയവയാണ് കണ്ടെത്തിയത്.

Firecrackers Seized | പാലക്കാട്ട് പൊലീസ് പിടികൂടിയത് കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് കൊണ്ടുവരാനിരുന്ന പടക്കങ്ങൾ; തനിമ ചോരാതെ വെടിക്കെട്ട് നടത്തുമെന്ന് ഭാരവാഹികൾ

വർഷം തോറും നടക്കുന്ന വെടിക്കെട്ട് കാണാൻ വൻ തിരക്കാണ് കുമ്പളയിൽ അനുഭവപ്പെടാറുള്ളത്. ഇത്തവണ 35 വർഷങ്ങൾക്ക് ശേഷം ക്ഷേത്ര നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം നടക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ തവണ കർണാടക പുത്തൂരിൽ നിന്നാണ് പടക്കങ്ങൾ കൊണ്ടുവന്നത്, ഇത്തവണ പാലക്കാട് നിന്ന് കൊണ്ടുവരാൻ ഉത്സവ കമിറ്റി തീരുമാനിക്കുകയും കരാർ നൽകുകയും ചെയ്തിരുന്നു.
  
Firecrackers Seized | പാലക്കാട്ട് പൊലീസ് പിടികൂടിയത് കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് കൊണ്ടുവരാനിരുന്ന പടക്കങ്ങൾ; തനിമ ചോരാതെ വെടിക്കെട്ട് നടത്തുമെന്ന് ഭാരവാഹികൾ

എന്നാൽ ചൊവ്വാഴ്ച പടക്കങ്ങൾ എത്തുന്നതിന് മുമ്പാണ് ഇവ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇക്കാര്യം കരാറുകാരൻ ചാലക്കുടി സ്വദേശി പി സി വർഗീസ് ഉത്സവ കമിറ്റി ഭാരവാഹികളെ അറിയിക്കുകയൂം ചെയ്തു. പി സി വർഗീസിന്റെ പേരിലുള്ള ലൈസൻസിലാണ് വെടിമരുന്ന് സൂക്ഷിച്ചിരുന്നതെങ്കിലും അഞ്ച് കിലോഗ്രാമിന് മാത്രമാണ് അനുമതിയുള്ളതെന്നാണ് പൊലീസ് പറയുന്നത്. വെടിമരുന്ന് ശേഖരം കണ്ടെത്തിയ സ്ഥലം പൊലീസ് കാവലിലാണ്. നിർവീര്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

മഹോത്സവത്തിന്റെ ഒരാഴ്ച പിന്നിട്ടപ്പോൾ ക്ഷേത്രപരിസരവും, കുമ്പള നഗരവും ഭക്തജനങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. ജില്ലയിലെയും ദക്ഷിണ കർണാടകയിലെയും ഭക്തജനങ്ങളാണ് ഏറെയും കുമ്പളയിലെത്തുന്നത്. ഫെബ്രുവരി 28ന് രാത്രി നടക്കുന്ന വെടിക്കെട്ടും ഗാനമേളയും കാണാൻ ഭക്തരും പൊതുജനങ്ങളും നേരത്തെ തന്നെ ആവേശത്തിലായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിത സംഭവുമുണ്ടായത്.

അതേസമയം, തനിമ ചോരാതെ ഇത്തവണയും വെടിക്കെട്ട് നടത്തുമെന്ന് കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര എക്സിക്യൂടീവ്‌ ഓഫീസർ സുനിൽ കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു. വലിയ രീതിയിലുള്ള പടക്കങ്ങൾ ഉണ്ടാവില്ല. പടക്കങ്ങൾ എത്തിക്കുന്നതിന് പാലക്കാട്ടെ മറ്റൊരാൾക്ക് കരാർ നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രാവശ്യവും മഹോത്സവത്തിന് മതസൗഹാർദ അന്തരീക്ഷം പ്രകടമായിരുന്നു. വിവിധ ജമാഅത് കമിറ്റികളും മഹല്ല് കമിറ്റികളും ക്ഷേത്രത്തിന് കാഴ്ച സമർപിച്ചത് വേറിട്ട കാഴ്ചയായിരുന്നു.

Firecrackers Seized | പാലക്കാട്ട് പൊലീസ് പിടികൂടിയത് കുമ്പള കണിപുര ക്ഷേത്രോത്സവത്തിന് കൊണ്ടുവരാനിരുന്ന പടക്കങ്ങൾ; തനിമ ചോരാതെ വെടിക്കെട്ട് നടത്തുമെന്ന് ഭാരവാഹികൾ

Keywords: Temple Festival, Kasaragod, Malayalam News, Kumbla, Firecrackers, Palakkad, Vadakkanchery, Manjapra, Gunpowder, Police, Amits, Custody, Karnataka, Seized, Palakkad police seized firecrackers that were to be brought for Kumbla Kanipura temple festival.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL