city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | പൈക്കം മണവാട്ടി ബീവി മഖാം ഉറൂസിന് ഫെബ്രുവരി 10ന് തുടക്കമാവും; 9 ദിനങ്ങളിലായി പ്രമുഖർ സംബന്ധിക്കും

കാസർകോട്: (KasargodVartha) പൈക്കം മണവാട്ടി ബീവി മഖാം ഉറൂസ് ഫെബ്രുവരി 10 മുതൽ 19വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച മഖാം സിയാറതോടുകൂടി ചെയർമാൻ പി എം മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. രാത്രി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. യു പി എസ് തങ്ങൾ പ്രാർഥന നടത്തും.
  
Uroos | പൈക്കം മണവാട്ടി ബീവി മഖാം ഉറൂസിന് ഫെബ്രുവരി 10ന് തുടക്കമാവും; 9 ദിനങ്ങളിലായി പ്രമുഖർ സംബന്ധിക്കും



തുടർന്നുള്ള രാത്രികളിൽ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, കെ എസ് അലി തങ്ങൾ കുമ്പോൽ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, സയ്യിദ് എൻ പി എം സൈനുൽ ആബിദീൻ തങ്ങൾ കുന്നുംകൈ, സിറാജുദ്ദീൻ ഹമീദി കൊല്ലം, ഹാഫിസ് അൻവർ മന്നാനി തൊടുപുഴ, യു കെ മുഹമ്മദ് ഹനീഫ് നിസാമി, നൗഫൽ സഖാഫി കളസ, അർശദ്‌ ബദരി വടുതല, ജുനൈദ് അൽ ഖാസിമി ഈരാറ്റുപേട്ട, ഹാഫിസ് ഹനീസുൽ ഖാസിമി, ഖലീൽ ഹുദവി കല്ലായം, ഹാഫിസ് കുമ്മനം നിസാമുദ്ദീൻ അസ്ഹരി തുടങ്ങിയവർ സംബന്ധിക്കും.

ഫെബ്രുവരി 19ന് രാവിലെ അന്നദാനത്തോടെ ഉറൂസ് സമാപിക്കും. വാർത്താസമ്മേളനത്തിൽ പൈക്കം ജമാഅത് ഖാസി അസ്സയ്യിദ് മുഹമ്മദ് മദനി തങ്ങൾ, ഉറൂസ് കമിറ്റി ചെയർമാൻ ഹാജി പി എം മുഹമ്മദ് കുഞ്ഞി, ജെനറൽ കൺവീനർ ഖാലിദ് ഹാജി കൊയർകൊച്ചി, ട്രഷറർ ജെ പി അബ്ദുല്ല, വർകിംഗ് കൺവീനർ റഹീം പൈക്ക തുടങ്ങിയവർ സംബന്ധിച്ചു.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Paika Uroos from February 10th.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia