Identified | കാസർകോട്ട് റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ യുവാക്കളിൽ ഒരാളെ തിരിച്ചറിഞ്ഞു; മരിച്ചത് നെല്ലിക്കട്ട ചൂരിപ്പള്ളം സ്വദേശി
Jan 30, 2024, 12:21 IST
കാസർകോട്: (KasargodVartha) റെയിൽവേ സ്റ്റേഷന് സമീപം റെയിൽ പാളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളിൽ ഒരാളെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട ചൂരിപ്പള്ളത്തെ സ്വാദിഖ് - ആമിന ദമ്പതികളുടെ മകൻ മുഹമ്മദ് സാഹിർ (19) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് പള്ളം റയിൽവേ അടിപ്പാതയ്ക്ക് സമീപം യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ട്രെയിൻ തട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. ഒരാളുടെ മൃതദേഹം റെയിൽ പാളത്തിന്റെ മധ്യത്തിലും മറ്റൊരാളുടേത് കുറച്ച് അകലെ റെയിൽ പാളത്തോട് ചേർന്ന് കമിഴ്ന്ന് കിടന്ന നിലയിലുമാണ് കണ്ടെത്തിയത്. വിവരം അറിഞ്ഞ് കാസർകോട് ടൗൺ പൊലീസും ആർപിഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
മൃതദേഹത്തിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് മുഹമ്മദ് സാഹിറിന്റെ ബന്ധുക്കളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മാതാവ് എത്തിയാണ് മരിച്ചത് മകൻ സാഹിർ ആണെന്ന് സ്ഥിരീകരിച്ചത്. മരിച്ച രണ്ടാമത്തെ യുവാവിനെ തിരിച്ചറിയുന്നതിനായി പൊലീസ് അന്വേഷണം നടത്തി വരികയാണ്. ട്രെയിൻ ഇടിച്ച് മൃതദേഹം വികൃതമായ നിലയിലാണ് ഉള്ളതെന്നതിനാൽ തിരിച്ചറിയുന്നതിന് പ്രയാസം നേരിടുന്നുണ്ട്.