Obituary | പിതാവ് ഗൾഫിൽ നിന്നും മണിക്കൂറുകൾക്കകം നാട്ടിലെത്താനിരിക്കെ കുഞ്ഞ് മരണത്തിലേക്ക് യാത്രയായി
Jan 8, 2024, 20:07 IST
കാഞ്ഞങ്ങാട്: (KasargodVartha) പിതാവ് കുവൈറ്റിൽ നിന്നും മണിക്കൂറുകൾക്കകം നാട്ടിൽ എത്താനിരിക്കെ ഒന്നര വയസുകാരി മരണത്തിലേക്ക് യാത്രയായി. പെരുമ്പട്ട മുള്ളിക്കാട് ഹകീം - സൽമത് ദമ്പതികളുടെ മകൾ ഹംദയാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഞായറാഴ്ച വൈകീട്ട് കുഞ്ഞ് മരിക്കുകയായിരുന്നു.
കുവൈറ്റിൽ മദ്രസ അധ്യാപകനായ പിതാവ് പത്ത് ദിവസത്തെ അവധിക്ക് തിങ്കളാഴ്ച നാട്ടിൽ എത്താനിരിക്കെയാണ് നാടിനെ കണ്ണീരിലാക്കി ഹംദ വിടവാങ്ങിയത്. സന്തോഷം അലയടിക്കേണ്ട സമയത്ത് ഉണ്ടായ ദുരന്തം ഉറ്റവർക്കും നോവായി.
കുവൈറ്റിൽ മദ്രസ അധ്യാപകനായ പിതാവ് പത്ത് ദിവസത്തെ അവധിക്ക് തിങ്കളാഴ്ച നാട്ടിൽ എത്താനിരിക്കെയാണ് നാടിനെ കണ്ണീരിലാക്കി ഹംദ വിടവാങ്ങിയത്. സന്തോഷം അലയടിക്കേണ്ട സമയത്ത് ഉണ്ടായ ദുരന്തം ഉറ്റവർക്കും നോവായി.