city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ഉദ്യോഗസ്ഥരില്ല, മംഗൽപാടിക്ക് പിന്നാലെ ബദിയഡുക്കയിലും സമരത്തിനിറങ്ങി പഞ്ചായത് ഭരണസമിതി; ഓഫീസ് താഴിട്ട് പൂട്ടി; സംവിധാനം ഒരുക്കുമെന്ന് ജോയിന്റ് ഡയറക്ടർ

ബദിയടുക്ക: (KasargodVartha) ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന് ആരോപിച്ച് മംഗൽപാടിക്ക് പിന്നാലെ ബദിയഡുക്കയിലും സമരത്തിനിറങ്ങി പഞ്ചായത് ഭരണസമിതി അംഗങ്ങൾ. അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് താഴിട്ട് പൂട്ടിയാണ് പഞ്ചായത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ സമരം പ്രഖ്യാപിച്ചത്. നിലവിലുള്ള ജീവനക്കാരെ ഓഫീസിന് അകത്ത് കടക്കാന്‍ അനുവദിച്ചില്ല. അസിസ്റ്റന്റ് എൻജിനീയർ, അകൗണ്ടന്റ്, രണ്ട് സീനിയർ ക്ലർക്, വി ഇ ഒ തുടങ്ങിയ ഉദ്യോഗസ്ഥരില്ലാത്തത് കാരണം പഞ്ചായത് ഓഫീസിന്റെ പ്രവർത്തനം താളം തെറ്റിയെന്നാണ് ആരോപണം.

Protest | ഉദ്യോഗസ്ഥരില്ല, മംഗൽപാടിക്ക് പിന്നാലെ ബദിയഡുക്കയിലും സമരത്തിനിറങ്ങി പഞ്ചായത് ഭരണസമിതി; ഓഫീസ് താഴിട്ട് പൂട്ടി; സംവിധാനം ഒരുക്കുമെന്ന് ജോയിന്റ് ഡയറക്ടർ

എല്‍ എസ് ജി ഡി അസി. എൻജിനിയര്‍ ഇല്ലാത്തത് മൂലം പദ്ധതി നിർവഹണം തടസപ്പെട്ടിരിക്കുകയാണെന്നാണ് പരാതി. മധൂര്‍ പഞ്ചായത് അസി. എൻജിനീയർക്കാണ് അധിക ചുമതല നൽകിയിരിക്കുന്നത്. ആഴ്ചയിൽ ഒരു ദിവസം മാത്രംചുമതലയുണ്ടായിരുന്ന ഇദ്ദേഹം അവധിയിലായതോടെ ഭരണ നിർവഹണം തടസപ്പെടുന്നുവെന്നാണ് പഞ്ചായത് പ്രസിഡന്റും അംഗങ്ങളും പറയുന്നത്. ഈ വിഷയം ഉന്നയിച്ച് നേരത്തെ പഞ്ചായത് ഡെപ്യൂടി ഡയറക്ടറുടെ ഓഫീസിന് മുമ്പിൽ കുത്തിരിപ്പ് സമരം നടത്തിയിരുന്നുവെന്ന് പഞ്ചായത് പ്രസിഡന്റ് ബി ശാന്ത കാസർകോട് വാർത്തയോട് പറഞ്ഞു.

തിങ്കളാഴ്ച നടന്ന സമരത്തിൽ യുഡിഎഫിന്റെ ഒമ്പത് അംഗങ്ങളും ബിജെപിയുടെ ഏഴ് അംഗങ്ങളിൽ അഞ്ച് പേരുമാണ് പങ്കെടുത്തത്. പാർടിയുടെ നിർദേശം ഉള്ളതിനാൽ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് എല്‍ ഡി എഫിലെ മൂന്ന് അംഗങ്ങള്‍ അറിയിച്ചിടുന്നതായും പ്രസിഡന്റ് പറഞ്ഞു. സമരത്തെ തുടർന്ന് ജോയിന്റ് ഡയറക്ടർ ഭരണസമിതി അംഗങ്ങളുമായി സംസാരിച്ചു. മധൂർ പഞ്ചായതിലെ അസി എൻജിനീയർ ആഴ്ചയിൽ മൂന്ന് ദിവസം ബദിയടുക്ക പഞ്ചായതിൽ എത്തുമെന്ന് ജോയിന്റ് ഡയറക്ടർ വ്യക്തമാക്കിയതിനാൽ സമരത്തിൽ നിന്ന് ഭരണസമിതി പിന്മാറി.

അസി. എൻജിനീയർമാരുടെ സ്ഥലം മാറ്റ ലിസ്റ്റിന് സ്റ്റേയുള്ളതിനാൽ രണ്ട് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ പഞ്ചായതിൽ ഒഴിവ് നികത്താൻ കഴിയുകയുള്ളുവെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളതെന്ന് പഞ്ചായത് പ്രസിഡന്റ് പറഞ്ഞു. അകൗണ്ടന്റിന്റെയും ക്ലർകിന്റെയും വി ഇ ഒയുടെയും നിയമന കാര്യത്തിലും അനുകൂല നടപടി ഉണ്ടാകുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Badiyadka, Panchayat, Badiyadka, Protest, Not enough staff; Panchayat members went on protest in Badiyadka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia