No confidence | വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിക്കെതിരെ ഭരണസമിതി അംഗങ്ങൾ അവിശ്വാസത്തിന് നോടീസ് നൽകി
Mar 7, 2024, 18:12 IST
/ സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasaragodVartha) യൂത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാറിനെ ബാങ്ക് ജോലിയിൽ നിന്നും പുറത്താക്കിയെന്ന് ആരോപണമുയർന്ന ഡിസിസി ജെനറൽ സെക്രടറി കൂടിയായ ബാങ്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ പതാലിനെനെതിരെ അവിശ്വാസ പ്രമേയത്തിന് ഭരണസമിതി അംഗങ്ങളിൽ പെട്ടവർ നോടീസ് നൽകി. കാസർകോട് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർക്കാണ് അവിശ്വാസ പ്രമേയത്തിന് നോടീസ് നൽകിയിരിക്കുന്നത്.
11 അംഗ ഭരണസമിതിയാണ് വെള്ളരിക്കുണ്ട് കാർഷിക ഗ്രാമ വികസന ബാങ്കിലുള്ളത്. ഇതിൽ ഒരാൾ മരണപ്പെട്ടു. മറ്റൊരാൾ കിടപ്പ് രോഗിയുമാണ്. അവശേഷിക്കുന്ന ഒമ്പത് പേരിൽ രണ്ട് പേരൊഴികെ ഏഴ് ഭരണസമിതി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്നാണ് സൂചന. മുൻ ബ്ലോക് കോൺഗ്രസ് പ്രസിഡന്റ് എ സി ജോസിന് നീക്കി വെച്ച കാർഷിക വികസനബാങ്ക് പ്രസിഡന്റ് പദവി ചില നേതാക്കളെ സ്വാധീനിച്ചാണ് സെബാസ്റ്റ്യൻ പതാലിൽ നേടിയെടുത്തതെന്ന് പാർടിക്കുളിൽ തന്നെ വിമർശനമുണ്ട്.
ബളാൽ ഡിവിഷനിൽ നിന്നുള്ള പ്രതിനിധിയായാണ് സെബാസ്റ്റ്യൻ പതാലിൽ ഭരണസമിതിയിലേക്ക് മത്സരിച്ചതും വിജയിച്ചതും. അന്ന് മുൻ ഡിസിസി പ്രസിഡന്റ് ഹകീം കുന്നിലും യുഡിഎഫ്. കൺവീനർ എ ഗോവിന്ദൻ നായരും സെബാസ്റ്റ്യൻ പതാലിന് പൂർണ പിന്തുണ നൽകിയിരുന്നു. പാർടി തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാലിപ്പോൾ ഇവരെല്ലാം സെബാസ്റ്റ്യൻ പതാലിക്ക് എതിരായെന്നാണ് അറിയുന്നത്.
ജോലി നിഷേധിച്ചത് മാത്രമല്ല, കേരളത്തിൽ തന്നെ അറിയപ്പെടുന്ന യൂത് കോൺഗ്രസ് പ്രവർത്തകനും പാർടിക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറാകുന്ന പ്രദീപ് കുമാറിനെ പോലുള്ള ഒരാളോട് ബാങ്ക് പ്രസിഡന്റ് എന്ന നിലയിൽ സെബാസ്റ്റ്യൻ പതാലിൽ കാണിച്ച നിലപാട് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച്
ബളാൽ മണ്ഡലം കോൺഗ്രസ് കമിറ്റി ശക്തമായ വിയോജിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല പ്രധാനഭാരവാഹികളും പതാലിക്കെതിരെ പരസ്യ നിലപാടും സ്വീകരിച്ചു.
ഇതിനിടയിൽ ബളാൽ കോൺഗ്രസിലെ മുടിചൂടാമന്നൻ രാജു കട്ടക്കയവും സെബാസ്റ്റ്യൻ പതാലിക്ക് എതിരായി. അതുകൊണ്ട് തന്നെ രണ്ട് വർഷത്തിനുളിൽ നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ പതാലിക്ക് ഭരണസമിതി അംഗമാവാനുള്ള വഴിയുമാണ് അടഞ്ഞതെന്നാണ് വ്യക്തമാവുന്നത്. ഡിസിസി. ജെനറൽ സെക്രടറി കൂടിയായ സെബാസ്റ്റ്യൻ പതാലിൽ വെള്ളരിക്കുണ്ട് കാർഷിക ഗ്രാമവികസനബാങ്കിന്റെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാർടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങലാൻ ഉണ്ടായതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു.
ജില്ലയിൽ യൂത് കോൺഗ്രസിനെയും കോൺഗ്രസ് പാർടിയേയും ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച പ്രദീപ് കുമാറിനെ രണ്ട് ദിവസം ജോലിയിൽ നിന്നും പുറത്ത് നിർത്തുകയും ശമ്പളം തടഞ്ഞു വെക്കുകയും ചെയ്തത് കടുത്ത അനീതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രദീപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ച് യൂത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഉൾപെടെയുള്ളവരുടെ നേതൃത്വത്തിൽ ബാങ്കിന് മുന്നിൽ ഉപരോധസമരം നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ജില്ലാ സംസ്ഥാന കോൺഗ്രസ് നേതാക്കൾ നടത്തിയ ചർചയുടെ ഫലമായി പ്രദീപ് കുമാറിനെ ജോലിയിൽ തിരികെയെടുക്കാനും തടഞ്ഞുവെച്ച ശബളം നൽകാനും ധാരണയുമായിരുന്നു. എന്നാൽ ഉപരോധസമരം അവസാനിപ്പിച്ച് മടങ്ങിയ ജില്ലയിലെ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ സെബാസ്റ്റ്യൻ പതാലിൽ ചിറ്റാരിക്കൽ പൊലീസിൽ പരാതി നൽകിയതാണ് കൂടുതൽ വിവാദമായത്. ബാങ്ക് പ്രവർത്തനം തടസപ്പെടുത്തിയെന്നും ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും ഇതുമായി ബന്ധപ്പെട്ട് ബാങ്കിനുണ്ടായ നഷ്ടം കണക്കിലെടുത്ത് കാരണക്കാരായ യൂത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു സെബാസ്റ്റ്യൻ പതാലിന്റെ പരാതി.
കള്ളനോട് അച്ചടി കേസിൽ അടക്കം നിരവധി ആരോപണണങ്ങൾ നേരിട്ടിരുന്ന സെബാസ്റ്റ്യൻ പതാലിനെ അടിയന്തരമായും ഡിസിസി സെക്രടറി സ്ഥാനത്ത് നിന്നും ബാങ്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ സരപരിപാടികൾ സംഘടിപ്പിക്കുമെന്നും യൂത് കോൺഗ്രസ് നേതാക്കൾ കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
Keywords: DCC, Bank Youth Congress, Kasaragod, Malayalam News, Vellarikkundu, Ballal, Bank, Congress, Salary, Notice, UDF, Sebastian, Farming, Election, Chittarikkal, Youth Congress, Job, No confidence notice against Bank President. < !- START disable copy paste -->