Woman Died | പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; യുവതിക്ക് ദാരുണാന്ത്യം
Jan 12, 2024, 11:31 IST
നീലേശ്വരം: (KasargodVartha) പ്രസവത്തിന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം. പരപ്പ പുന്നക്കുന്ന് കുരിശ് പള്ളിക്ക് സമീപത്തെ കൊട്ടുകാപ്പള്ളി ജോമോന്റെ ഭാര്യ ഫെബിറ്റി (26) ആണ് മരിച്ചത്.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. പ്രസവത്തിനെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയായിരുന്നു. വൈകാതെ യുവതിയുടെ നില ഗുരുതരമായതിനാല്‍ ഉടന്‍ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് യുവതി മരണപ്പെട്ടത്. കുഞ്ഞ് ചികില്‍സയിലാണ്. തളിപ്പറമ്പ് കരുവന്‍ചാല്‍ മുക്കാലക്കുന്നേല്‍ ജോയി - വത്സമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ഫെബിറ്റി. സഹോദരങ്ങള്‍: ജോബിറ്റ്, ബെനറ്റ്.
Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Obituary, Nileshwar News, Woman, Died, Excessive Bleeding, Child Birth, Hospital, Delivery, Treatment, Aster MIMS Hospital, Nileshwar: Woman died of excessive bleeding following child birth.