city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NIA | മുസ്‌ലിം ലീഗ് നേതാവിനെ അക്രമിച്ചെന്ന കേസിൽ പ്രതികളായവരെ കുറിച്ച് എൻഐഎ അന്വേഷണം നടത്തുന്നതായി സൂചന

കാസര്‍കോട്: (KasargodVartha) മുസ്‌ലിം ലീഗ് നേതാവിനെ മുഖംമൂടി ധരിച്ച് ബൈകില്‍ വന്ന് അക്രമിച്ചെന്ന കേസില്‍ പ്രതികളായ പ്രതികളായവരെ കുറിച്ച് എൻഐഎ അന്വേഷണം നടത്തുന്നതായി സൂചന. കൈവെട്ട് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘമാണ് കേസില്‍ അറസ്റ്റിലായ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ കുറിച്ച് അന്വേഷിക്കുന്നതെന്നാണ് വിവരം.

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത് ജെനറല്‍ സെക്രടറിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കല്ലങ്കൈയിലെ സിദ്ദീഖ് ബേക്കലിനെ ഡിസംബര്‍ 24ന് ഉച്ചയ്ക്ക് ഒന്നരമണിയോടെ പട്ടാപ്പകല്‍ ബൈകില്‍ കറുത്ത പാന്റും കറുത്ത ടീഷര്‍ടും മുഖംമൂടിയുമണിഞ്ഞെത്തിയ സംഘം കല്ലങ്കൈ എല്‍പി സ്‌കൂളിന് സമീപം വെച്ച് ഇദ്ദേഹം ഓടിച്ചുവന്ന ബൈകിന് മുന്നില്‍ ചാടി കത്തി, ഇരുമ്പുദണ്ഡ് എന്നിവ ഉപയോഗിച്ച് അക്രമിച്ചുവെന്നാണ് കേസ്.

ഈ കേസില്‍ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ എ അബ്ദുല്ല (23) ആണ് അറസ്റ്റിലായത്. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുമ്പ് താമസിച്ചുവന്നിരുന്ന ഇപ്പോള്‍ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസിക്കുന്ന ശരീഫ് (35) കൂട്ടുപ്രതിയായിരുന്നുവെങ്കിലും ഇയാൾ ഹൈകോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഇപ്പോള്‍ രണ്ടുപേരും ജാമ്യം ലഭിച്ച് പുറത്താണുള്ളത്.
  
NIA | മുസ്‌ലിം ലീഗ് നേതാവിനെ അക്രമിച്ചെന്ന കേസിൽ പ്രതികളായവരെ കുറിച്ച് എൻഐഎ അന്വേഷണം നടത്തുന്നതായി സൂചന

പ്രതികൾക്ക് മറ്റാരെങ്കിലുമായോ ബന്ധമുണ്ടോ, അക്രമത്തിന് ഗൂഢാലോചന നടന്നിട്ടുണ്ടോ, എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നതെന്നാണ് അറിയുന്നത്. കൈവെട്ട് കേസില്‍ സവാദിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതായി പറയുന്നവർക്ക് ഈ അക്രമകേസുമായി ബന്ധമുണ്ടോയെന്നാണ് എന്‍ഐഎ പ്രധാനമായും പരിശോധിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ഇതുസംബന്ധിച്ച വിവരങ്ങള്‍ എന്‍ഐഎ തേടിയതായി വിവരമുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നുമില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, NIA investigates case of attack on Muslim League leader.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia