Padayatra | കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർകോട്ട് നിന്ന് തുടങ്ങും; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും
Jan 26, 2024, 00:33 IST
കാസർകോട്: (KasargodVartha) എൻഡിഎ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന എൻഡിഎ കേരള പദയാത്ര 27ന് കാസർകോട്ട് നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. മേൽപറമ്പിലാണ് അന്നേ ദിവസത്തെ യാത്രയുടെ സമാപനം.
രാവിലെ മധൂർ ക്ഷേത്ര ദർശനത്തോടെയാണ് കെ സുരേന്ദ്രന്റെ ജില്ലയിലെ പരിപാടികൾ തുടങ്ങുക. രാവിലെ ഒമ്പത് മണിക്ക് യാത്രാ ക്യാപ്റ്റന്റെ വാർത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയിൽ നടക്കുന്ന വിവിധ കേന്ദ്രസർകാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും.
12 മണിക്ക് ജീവൻ മാനസ ഓഡിറ്റോറിയത്തിൽ കാസർകോട് ലോക്സഭ മണ്ഡലത്തിലെ മത സാമുദായിക സാംസ്കാരിക നേതാക്കളുടെ സ്നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും. വാർത്താസമ്മേളനത്തിൽ ബിജെപി സംസ്ഥാന ജെനറൽ സെക്രടറി കെ രഞ്ജിത്, ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, എ വേലായുധൻ എന്നിവർ സംബന്ധിച്ചു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, NDA's Kerala Padayatra to begin at Kasaragod on January 27.