Applications | നവ കേരള സദസ്: കാസർകോട്ട് 14704 അപേക്ഷകളിൽ 9223ഉം തീര്‍പ്പാക്കി; എട്ട് പേർക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കൈത്താങ്ങ്; ലഭിച്ച 86 അപേക്ഷകളും തീർപ്പാക്കി വനം വകുപ്പ്; കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ വനപ്രദേശങ്ങളില്‍ സോളാര്‍ തൂക്കുവേലി പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
Jan 5, 2024, 23:49 IST
കാസർകോട്: (KasargodVartha) നവകേരള സദസില്‍ ജില്ലയിലെ വനം വകുപ്പിന് ലഭിച്ച 86 അപേക്ഷകളിലും ഉചിതമായ മറുപടി നല്‍കി തീര്‍പ്പാക്കി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയോജക മണ്ഡലങ്ങളിലെ വനപ്രദേശങ്ങളില്‍ കര്‍ണ്ണാടക വനത്തില്‍ നിന്നും വരുന്ന കാട്ടാനകളെ നിയന്ത്രിക്കുന്നതിന് 32.5 കി.മീറ്റര്‍ നീളത്തില്‍ സോളാര്‍ തൂക്കുവേലി നിര്‍മ്മാണം ആരംഭിക്കുവാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇരിയണ്ണി സ്‌കൂളിന് ചുറ്റും സോളാര്‍ വേലി സ്ഥാപിച്ച് കാട്ടാന പ്രശനം പരിഹരിക്കുവാന്‍ നവകേരള സദസിലെ പരാതി പ്രകാരം നടപടി സ്വീകരിച്ചുവരികയാണ്.
ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് വനത്തിലൂടെയുള്ള റോഡുകള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. 27 അപേക്ഷകളാണ് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിന് ലഭിച്ചത്. ഇതില്‍ ഇതുവരെ നാല് റോഡുകള്‍ക്ക് വനം വകുപ്പ് അനുമതി നല്‍കി. മറ്റ് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നത് പരിഗണനയിലാണെന്ന് അപേക്ഷകരെ അറിയിച്ചിട്ടുണ്ട്. മുളിയാര്‍ പഞ്ചായത്തിലെ പൈക്ക -നീരോളിപ്പാറ റോഡ്, ചൊട്ട-ഇരിയണ്ണി റോഡ്, ദേലംപാടി പഞ്ചായത്തിലെ തീര്‍ത്ഥങ്കര-മലാങ്കടപ്പ റോഡ്, കാറഡുക്ക പഞ്ചായത്തിലെ ഇരിയണ്ണി- കൊളത്തിങ്കാല്‍ -ബെള്ളിപ്പാടി റോഡ് എന്നിവ ഗതാഗത യോഗ്യമാക്കാന്‍ അനുമതി നല്‍കി.
വന്യജീവി ആക്രമണത്താല്‍ നഷ്ടപരിഹാരത്തിനായുള്ള 10 അപേക്ഷകളില്‍ 6,55,917 രൂപ അനുവദിച്ചുത്തരവാകുകയും 3,57,591 രൂപ നല്‍കുകയും ചെയ്തു. കുരങ്ങ്, കാട്ടാന പ്രശ്‌നങ്ങളില്‍ പത്തോളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് നിലവില്‍ വന്ന വന്യജീവി നിയമ ഭേദഗതി പ്രകാരം നാട്ടുകുരങ്ങിനെ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ട വന്യജീവിയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുവാന്‍ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്റെ അനുവാദം ആവശ്യമാണ്. നിലവില്‍ ജില്ലയില്‍ കുരങ്ങുകളെ കൂടുവെച്ചു പിടികൂടുവാന്‍ രണ്ട് അനുമതികള്‍ ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡനില്‍ നിന്ന് ലഭ്യമായിട്ടുണ്ട്.
നവകേരള സദസില്‍ ലഭിച്ചിരിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രശ്‌നക്കാരായ നാട്ടുകുരങ്ങുകളെ പിടികൂടി ഉള്‍വനത്തില്‍ വിടുവാന്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കുവാനുള്ള പ്രൊപ്പോസല്‍ മേല്‍ ഓഫീസില്‍ സമര്‍പ്പിക്കുകയും ചെയ്തു. ജില്ലയില്‍ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും, വാഹനസൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പരാതികളിന്മേല്‍ തീരുമാനമുണ്ടാകുന്നതിനുവേണ്ടി പ്രൊപ്പോസല്‍ മേല്‍ ഓഫിസിലേക്ക് സമര്‍പ്പിച്ചുവെന്ന് ഡി.എഫ്.ഒ കെ.അഷറഫ് പറഞ്ഞു.
അപേക്ഷകരെ സംരംഭകരാക്കാന്‍ വ്യവസായ വകുപ്പ്
സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം തേടി അപേക്ഷ സമര്‍പ്പിച്ച എട്ട് അപേക്ഷകര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കൈത്താങ്ങുമായി വ്യവസായ വകുപ്പ്. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വ്യവസായ വകുപ്പിന്റെ ഭാഗമായ ഇന്റേണുകള്‍ അപേക്ഷകരെ നേരിട്ട് കണ്ട് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി വരികയാണ്. ബേഡഡുക്ക, കാഞ്ഞങ്ങാട് നഗരസഭ, കാസര്‍കോട് നഗരസഭ, പുല്ലൂര്‍ പെരിയ, ബളാല്‍, ചെങ്കള, പനത്തടി എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുമാണ് സംരംഭകരാകാന്‍ സഹായം അഭ്യര്‍ത്ഥിച്ച് അപേക്ഷകരെത്തിയത്.
പഞ്ചായത്ത് നഗരസഭ തലത്തില്‍ പ്രവര്‍ത്തിക്കുന്ന വകുപ്പിന്റെ ഇന്റേണുകള്‍ ഇവര്‍ക്ക് ആവശ്യമുള്ള പ്രാരംഭ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്. നിലവില്‍ വകുപ്പിന്റെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു വരുന്ന സംരംഭകരില്‍ പാര്‍ട്ടണര്‍മാരെ ചേര്‍ക്കുന്ന വിഷയവുമായി വന്ന അപേക്ഷ സര്‍ക്കാറിന്റെ പുതിയ വ്യവസായ നയത്തിന്റെ വെളിച്ചത്തില്‍ അനുവദിച്ചു നല്‍കാന്‍ തീരുമാനിച്ചുവെന്ന് വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത്ത് കുമാര്‍ പറഞ്ഞു.
ജില്ലയില്‍ 9223 അപേക്ഷകള്‍ തീര്‍പ്പാക്കി
ജില്ലയില്‍ 14704 അപേക്ഷകള്‍ ലഭിച്ചതില്‍ 9223 അപേക്ഷകള്‍ തീര്‍പ്പാക്കി. മഞ്ചേശ്വരം മണ്ഡലത്തില്‍ ലഭിച്ച 2005 അപേക്ഷകളില്‍ 1208 എണ്ണം തീര്‍പ്പാക്കി. കാസര്‍കോട് മണ്ഡലത്തില്‍ 3477 അപേക്ഷകള്‍ ലഭിച്ചതില്‍ 1964 എണ്ണം തീര്‍പ്പാക്കി. ഉദുമ മണ്ഡലത്തില്‍ ലഭിച്ച 3744 അപേക്ഷകളില്‍ 2496 എണ്ണം തീര്‍പ്പാക്കി. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ലഭിച്ച 2892 അപേക്ഷകളില്‍ 1867 എണ്ണം തീര്‍പ്പാക്കി. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ലഭിച്ച 2590 അപേക്ഷകളില്‍ 1688 എണ്ണം തീര്‍പ്പാക്കി.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Panchayath, Manjeshwaram, Nava Kerala Sadas: 9223 applications processed in Kasaragod.