city-gold-ad-for-blogger
Aster MIMS 10/10/2023

Home Remedies | പാറ്റകളുടെയും കൂറകളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയോ? അടുക്കളിയില്‍നിന്ന് തുരത്താന്‍ ഈ വഴികള്‍ പരീക്ഷിക്കാം!

കൊച്ചി: (KasargodVartha) ഏറ്റവും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളില്‍തന്നെ പാറ്റകളുടെയും കൂറകളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയാല്‍ എന്ത് ചെയ്യും? അടുക്കളയില്‍ മേഞ്ഞ് നടക്കുന്ന പാറ്റകളെ തുരത്തി വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ ശുചിയായി വെയ്ക്കാന്‍ കെമികല്‍സ് അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിന് നല്ലതല്ല. പാറ്റകളെ തുരത്താന്‍ പലവഴികളും പരീക്ഷിച്ച് പരാചയപ്പെട്ടെങ്കില്‍ ഇനി ഈ വഴികള്‍ പരീക്ഷിക്കാവുന്നതാണ്.

* പാറ്റശല്യം ഉള്ള ഭാഗത്ത് കറുവപ്പട്ടയുടെ ഇലകള്‍ വെയ്ക്കാവുന്നതാണ്.

* വെളുതുള്ളിയും മുളക് പൊടിയും ചേര്‍ത്തിടുന്നത് പാറ്റകളെ തുരത്തും.

* നാരങ്ങനീര് നേരിട്ടോ വെള്ളം ചേര്‍ത്തോ പാറ്റ വരുന്ന ഭാഗങ്ങളില്‍ തളിക്കാം.

* ഒരു സ്‌പ്രേ ബോടിലില്‍ വിനാഗിരിയും രണ്ടോ മൂന്നോ തുള്ളി പുതിനതൈലവും ചേര്‍ത്ത് തളിക്കാം.

* വെപ്പെണ്ണ വെള്ളത്തില്‍ കലര്‍ത്തിയോ തളിച്ചോ ഉണക്കിപൊടിച്ച ആര്യവേപ്പില പൊടിയോ ശല്യമുള്ള ഭാഗത്ത് ഇടാം.

* ബോറക്‌സ് ഉപയോഗിച്ച സോപ് വെള്ളം ഉപയോഗിച്ച് അടുക്കളയും പരിസരവും വൃത്തിയാക്കാം.

* ബേകിങ് സോഡയും പഞ്ചസാര വെള്ളവും ചേര്‍ത്ത് ഒന്നിച്ച് കലര്‍ത്തി ഒരു പാത്രത്തിലാക്കി പാറ്റകളുടെ ശ്യമുള്ള ഭാഗത്ത് വെയ്ക്കാം.

 Home Remedies | പാറ്റകളുടെയും കൂറകളുടെയും ശല്യം കൊണ്ട് പൊറുതിമുട്ടിയോ? അടുക്കളിയില്‍നിന്ന് തുരത്താന്‍ ഈ വഴികള്‍ പരീക്ഷിക്കാം!

വീട്ടില്‍ നിന്നും പാറ്റപോലെയുള്ള ക്ഷുദ്രജീവികളെ തുരത്തുന്നതിന് കര്‍പൂരം ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി, ഒരു പാത്രം വെള്ളത്തില്‍ മൂന്നോ നാലോ കര്‍പൂരം എടുത്ത് പൊടിച്ച് മിക്സ് ചെയ്യുക. ഈ വെള്ളം വീടിന്റെ മുക്കിലും മൂലയിലും പ്രത്യേകിച്ച് പാറ്റകള്‍ ഉണ്ടാവുന്ന ശുചിമുറി, അടുക്കള, വേയ്സ്റ്റ് പാത്രം ഇരിക്കുന്ന സ്ഥലം എന്നിവിടങ്ങളിലെല്ലാം ഇത് വെക്കാവുന്നതാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Natural Way, Rid, Cockroach, Kitchen, Garlic, Cinemon, Lemon, Soap, Clean, Bathroom, Vinegar, Natural Way To Get Rid Of Cockroach.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL