city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Child Name | ഇതാണ് കാൽപന്ത് കളിയോടുള്ള പ്രേമം! സ്വന്തം കുഞ്ഞിന് വിഖ്യാത ആഴ്സണൽ പരിശീലകന്റെ പേരിട്ട് മലപ്പുറംകാരൻ, 'ആഴ്സെൻ വിഷ്ണുവിന്' ആശംസയുമായി നെറ്റിസൻസ്

മലപ്പുറം: (KasargodVartha) മലപ്പുറത്തിന്റെ ഫുട്‍ബോൾ പ്രേമം പറഞ്ഞറിയിക്കാനാവാത്തതാണ്. ലോകകപ്പ് ആയാലും ക്ലബ് മത്സരങ്ങളായാലും അതിന്റെ അലയൊലികൾ മലപ്പുറത്തും പ്രതിഫലിച്ചിരിക്കും. ആഴ്‌സണലും റയൽ മാഡ്രിഡും ബാഴ്സലോണയുമൊക്കെ ഇവരുടെ ഇഷ്ട ടീമുകളാണ്. എത്ര രാത്രി ഉറക്കമൊഴിച്ചുവേണമെങ്കിലും ടൂർണമെന്റുകൾ കാണാൻ ഇവർ തയ്യാറാണ്.
   
Child Name | ഇതാണ് കാൽപന്ത് കളിയോടുള്ള പ്രേമം! സ്വന്തം കുഞ്ഞിന് വിഖ്യാത ആഴ്സണൽ പരിശീലകന്റെ പേരിട്ട് മലപ്പുറംകാരൻ, 'ആഴ്സെൻ വിഷ്ണുവിന്' ആശംസയുമായി നെറ്റിസൻസ്

അതിനിടെ ഫുട്‍ബോൾ പ്രേമം തലക്ക് പിടിച്ച മലപ്പുറംകാരൻ വിഷ്‌ണു ഇംഗ്ലീഷ് സൂപ്പർ ക്ലബ് ആഴ്സണലിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത് ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. വിഖ്യാത ഫ്രഞ്ച് പരിശീലകൻ ആഴ്സെൻ വെംഗറിന്റെ പേരാണ് യുവാവ് തന്റെ പെൺകുഞ്ഞിന് നൽകിയിരിക്കുന്നത്. ഭാര്യ ശരണ്യ ചിഞ്ചുവിന്റെ പൂർണ പിന്തുണയും ഇതിനുണ്ടായിരുന്നു.

ആഴ്സണലിന്‍റെ പരിശീലകനായാണ് വെംഗർ ശ്രദ്ധേയനായത്. 1996 മുതൽ 2018 വരെ ആഴ്സണലിന്‍റെ പരിശീലകനായിരുന്നു ഇദ്ദേഹം. വെംഗറിന് കീഴിൽ ആഴ്സണൽ മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും ഏഴ് എഫ്എ കപ്പുകളും നേടിയിട്ടുണ്ട്. 'ആഴ്സണൽ കേരള' ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകന്റെ ഈ സ്നേഹം പങ്കുവെച്ചിട്ടുണ്ട്. നെറ്റിസൻസും, പ്രത്യേകിച്ച് ആഴ്സണൽ പ്രേമികൾ ദമ്പതികൾക്കും കുഞ്ഞിനും ആശംസകൾ അർപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.



Keywords: News, Kerala, Malappuram, Football, Tournament, Child Name, English Super Club, Native of Malappuram named his own child amous Arsenal coach.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia