city-gold-ad-for-blogger
Aster MIMS 10/10/2023

NH Work | ദേശീയപാത വികസനം: അടിപ്പാതകൾ ഇല്ലാത്തതടക്കം കാസർകോടിന്റെ പ്രശ്നങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ച് ജനപ്രതിനിധികളും നേതാക്കളും; രാജ്‌മോഹൻ ഉണ്ണിത്താനും എൻ എ നെല്ലിക്കുന്നും എ കെ എം അശ്‌റഫും ന്യൂഡെൽഹിയിലെത്തി നിതിൻ ഗഡ്കരിയെ കണ്ടു

ന്യൂഡെൽഹി: (www.kasargodvartha.com) ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ച് ജനപ്രതിനിധികൾ. രാജ്‌മോഹൻ ഉണ്ണിത്താൻ എം പി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എകെഎം അശ്‌റഫ് എന്നിവർ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയെ ന്യൂഡെൽഹിയിൽ നേരിട്ട് കണ്ട് വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തി. പ്രാദേശിക നേതാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു.

NH Work | ദേശീയപാത വികസനം: അടിപ്പാതകൾ ഇല്ലാത്തതടക്കം കാസർകോടിന്റെ പ്രശ്നങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ച് ജനപ്രതിനിധികളും നേതാക്കളും; രാജ്‌മോഹൻ ഉണ്ണിത്താനും എൻ എ നെല്ലിക്കുന്നും എ കെ എം അശ്‌റഫും ന്യൂഡെൽഹിയിലെത്തി നിതിൻ ഗഡ്കരിയെ കണ്ടു

കാസർകോട് മണ്ഡലത്തിലെ ദേശീയ പാത വികസനം സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തിയതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി വ്യക്തമാക്കി. പ്രധാന കേന്ദ്രങ്ങളിൽ മേൽപാലം, അടിപ്പാതകൾ, സർവീസ് റോഡ് എന്നിവ ഇല്ലാത്തത് കാരണം ജനജീവിതം ദുസഹമായി മാറിയിരിക്കുകയാണെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. കാസർകോട് മണ്ഡലത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകുമെന്ന് നിതിൻ ഗഡ്കരി ഉറപ്പു നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈക്കമ്പ, പെർവാഡ്, മഞ്ചേശ്വരം റെയിൽവേ സ്റ്റേഷന് സമീപം എന്നിവിടങ്ങളിൽ അടിപ്പാത, ഉപ്പളയിൽ അനുവദിച്ച മേൽപാലം 500മീറ്റർ നീളമാക്കി വർധിപ്പിച്ച്‌ പിലർ ഉപയോഗിച്ച് നിർമിക്കുക, ഉപ്പള, ഷിറിയ, കുമ്പള മൊഗ്രാൽ എന്നിവിടങ്ങളിൽ പുഴവരെ ഇരുഭാഗങ്ങളിലും സർവീസ് റോഡുകൾ നിർമിക്കുക, ഉപ്പള, ഷിറിയ, മൊഗ്രാൽ എന്നീ പ്രധാന പാലങ്ങൾ പൂർണമായും പൊളിച്ചുമാറ്റി പുതിയ പാലങ്ങൾ നിർമിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ കാൽ നടപ്പാലം നിർമിക്കുക, ഉപ്പള ഗേറ്റിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന അടിപ്പാതയിൽ ഒരേ സമയം രണ്ട് വാഹനങ്ങൾക്ക് കടന്ന് പോവാൻ കഴിയുന്ന രീതിയിൽ വീതി കൂട്ടി നിർമിക്കുക, ദേശീയപാതയിൽ ഇരു ഭാഗങ്ങളിലും സുരക്ഷിതമായ നടപ്പാത നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചതായി എ കെ എം അശ്‌റഫ് എംഎൽഎ അറിയിച്ചു.
    
NH Work | ദേശീയപാത വികസനം: അടിപ്പാതകൾ ഇല്ലാത്തതടക്കം കാസർകോടിന്റെ പ്രശ്നങ്ങൾ കേന്ദ്രത്തെ ധരിപ്പിച്ച് ജനപ്രതിനിധികളും നേതാക്കളും; രാജ്‌മോഹൻ ഉണ്ണിത്താനും എൻ എ നെല്ലിക്കുന്നും എ കെ എം അശ്‌റഫും ന്യൂഡെൽഹിയിലെത്തി നിതിൻ ഗഡ്കരിയെ കണ്ടു

പി വി അബ്ദുൽ വഹാബ് എം പി, മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹ്‌മദ്‌ അലി, ചെങ്കള ഗ്രാമപഞ്ചായത് പ്രസിഡന്റ് ഖാദർ ബദ്‌രിയ, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ, മുസ്ലിം ലീഗ് കാസർകോട് മണ്ഡലം ട്രഷറർ കെ ബി കുഞ്ഞാമു, ചെങ്കള പഞ്ചായത് പ്രസിഡന്റ് ജലീൽ എരുതുംകടവ് എന്നിവരും കൂടെയുണ്ടായിരുന്നു.

Keywords: News, National, New Delhi, NH Work, Rajmohan Unnithan, N A Nellikkunnu, AKM Ashraf, National Highway Development: Kasaragod's problems brought to center.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL