city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരിതത്തിലായ അതിഥി തൊഴിലാളികൾക്ക് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാം; നടപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന്

കാസര്‍കോട്: (www.kasargodvartha.com 30.05.2020)ഉത്തർപ്രദേശിലേക്കുള്ള പ്രത്യേക ട്രെയിൻ റദ്ദാക്കിയതിനെത്തുടർന്ന് ദുരിതത്തിലായ തൊഴിലാളികൾക്ക് എൻ എ നെല്ലിക്കുന്ന് എം എൽ എയുടെ ഇടപെടലിലൂടെ ഇനി നാട്ടിലേക്ക് മടങ്ങാം. ഞായറാഴ്ച രാത്രി ട്രെയിൻ സർവീസ് നടത്തുമെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ സംസ്ഥാന ചുമതലയുള്ള മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹ ഉറപ്പു നൽകിയതായി എൻ എ നെല്ലിക്കുന്ന് 'കാസർകോട് വാർത്തയോട്' പറഞ്ഞു.
ദുരിതത്തിലായ അതിഥി തൊഴിലാളികൾക്ക് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങാം; നടപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയുടെ ഇടപെടലിനെത്തുടർന്ന്


ശനിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന പ്രത്യേക ട്രെയിൻ റദ്ദാക്കിയത് വലിയ വിവാദമായിരുന്നു. കാസര്‍കോട്, ഫോര്‍ട്ട് റോഡ്, വിദ്യാനഗര്‍ ഭാഗങ്ങളിലായി വാടക ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശികളാണ് നാട്ടിലേക്ക് മടങ്ങാമെന്ന അധികൃതരുടെ ഉറപ്പില്‍ വിശ്വസിച്ച് എത്തി വഞ്ചിതരായത്. വാടക വീടും മറ്റും ഒഴിവാക്കിയാണ് ഇവർ കാസർകോട് നഗരസഭാ ഓഫിസ് പരിസരത്ത് എത്തിയത്. ശനിയാഴ്ച രാത്രി ഏഴുമണിക്ക് യു പിയിലേക്ക് ട്രെയിന്‍ ഉണ്ടെന്നും കാഞ്ഞങ്ങാട്ടുനിന്ന് ഈ ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങാമെന്നുമാണ് അതിഥിതൊഴിലാളികളെ അധികൃതര്‍ അറിയിച്ചിരുന്നത്.

എന്നാൽ ഏത് അവസാന നിമിഷം റദ്ദാക്കി. തുടർന്ന് അതിഥി തൊഴിലാളികൾ വിഷയം എൻ എ നെല്ലിക്കുന്ന് എംഎൽഎയെ ധരിപ്പിച്ചു. അദ്ദേഹം പ്രശ്നത്തിന്റെ ഗൗരവം ഉടൻ ബിശ്വനാഥ് സിൻഹയെ ടെലിഫോണിലൂടെ അറിയിച്ചു. തുടർന്നാണ് ഞായറാഴ്ച പ്രത്യേക ട്രെയിൻ ഒരുക്കുമെന്ന ഉറപ്പ് ലഭിച്ചത്. പ്രത്യേക ട്രെയിൻ സർവീസ് റദ്ദാക്കിയെന്ന് അറിഞ്ഞതോടെ അതിഥിതൊഴിലാളികള്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് വിഷയം രമ്യമായി പരിഹരിച്ചത്.


Keywords: Kasaragod, Kerala, News, Train, Employees, Guest employees can return on Sunday, NA Nellikkunnu MLA intervened on guest employee's problem.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia