LDF Campaign | തുളുനാടൻ മണ്ണിൽ ആവേശം നിറച്ച് എൽഡിഎഫ് സ്ഥാനാർഥി; ചുവപ്പണിയിച്ച് റോഡ് ഷോ; എം വി ബാലകൃഷ്‌ണന്റെ പ്രചാരണം തുടരുന്നു
Mar 3, 2024, 00:41 IST
മഞ്ചേശ്വരം: (KasargodVartha) കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം വി ബാലകൃഷ്‌ണന്റെ പ്രചാരണം തുടരുന്നു. ശനിയാഴ്ച മഞ്ചേശ്വരത്തെ തുളുനാടൻ മണ്ണിലായിരുന്നു പര്യടനം. പൈവളിഗെ രക്തസാക്ഷികളായ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പ ഷെട്ടി എന്നിവരുടെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയോടെയാണ് തുടക്കം കുറിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാർഥിയെ സ്വീകരിച്ചത്.
പൈവളികെ പയ്യക്കി ഉസ്‌താദ് ഇസ്ലാമിക് അകാഡമി, മിയാപ്പദവിലെ ഫാത്വിമ ചർച്, വോർക്കാടിയിലെ സേക്രട് ഹാർട് ഓഫ് ജീസസ് ചർച്, വോർക്കാടി ബേകറി ജൻക്ഷനിലെയും പാവൂരിലെയും ദിനേശ് ബ്രാഞ്ചുകൾ, പാവൂർ പള്ളി, കുഞ്ചത്തൂർ സ്‌നേഹാലയ, മഞ്ചേശ്വരം പള്ളി, ഹൊസങ്കടി മൽഹാർ, മംഗൽപാടി, കുമ്പള സഹകരണ ആശുപത്രി, ഭാസ്‌കര കുമ്പളയുടെയും പി മുരളിയുടെയും രക്തസാക്ഷി മണ്ഡപങ്ങൾ, ചില വീടുകൾ തുടങ്ങിയ ഇടങ്ങളിലും സന്ദർശിച്ചു.
എൽഡിഎഫ് നേതാക്കളായ കെ വി കുഞ്ഞിരാമൻ, വി വി രമേശൻ, കെ ആർ ജയാനന്ദ, പി ബേബി, പി കെ നിശാന്ത്, പി രഘുദേവൻ, സി എ സുബൈർ, ഡി സുബ്ബണ്ണ ആൾവ, രാമകൃഷ്‌ണ കടമ്പാർ, മുഹമ്മദ് കൈക്കമ്പ, സിദ്ദീഖ് മൊഗ്രാൽ, മുഹമ്മദ് അലി, രാഘവ ചേറാൽ തുടങ്ങിയവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.
വൈകീട്ട് എം വി ബാലകൃഷ്‌ണന്റെ റോഡ്‌ഷോയും ആവേശമായി. കുമ്പളയിൽനിന്ന് തുറന്ന വാഹനത്തിൽ ആരംഭിച്ച റോഡ് ഷോ കുമ്പള ചർച്, സീതാംഗോളി, മുഹിമ്മാത് വഴി പെർളയിൽ സമാപിച്ചു. മുത്തുക്കുടകളുടെയും ബാൻഡ് വാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന പരിപാടിയിൽ ബൈകുകളിലും ഇതര വാഹനങ്ങളിലുമായി പ്രവർത്തകർ അണിനിരന്നു.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, MV Balakrishnan's campaign continues.