Muslim League | കാസർകോട് നഗരസഭ വികസന സ്റ്റാൻഡിങ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ സഹീർ ആസിഫ് മുസ്ലിം ലീഗ് സ്ഥാനാർഥി; എൻമകജെ ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് പദവിയിലേക്ക് റംല ഇബ്രാഹിം മത്സരിക്കും; ഇബ്രാഹിം നെല്ലിക്കട്ട നെക്രാജെ സഹകരണ ബാങ്ക് പ്രസിഡണ്ടാവും
Feb 11, 2024, 23:03 IST
കാസർകോട്: (KasargodVartha) ജില്ലയിലെ മൂന്ന് പദവികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഫെബ്രുവരി 14ന് നടക്കുന്ന കാസർകോട് നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ 26-ാം വാർഡ് അംഗം എസ് എ സഹീർ ആസിഫ് മത്സരിക്കും. നേരത്തെ വികസന കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാനായിരുന്ന അബ്ബാസ് ബീഗം നഗരസഭ ചെയർമാനായതിനെ തുടർന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത്.
ഫെബ്രുവരി 15ന് നടക്കുന്ന എൻമകജെ ഗ്രാമ പഞ്ചായത് വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് അംഗമായ റംല ഇബ്രാഹിമിനെ മത്സരിപ്പിക്കാനും തീരുമാനിച്ചു. ഒൻപതാം വാർഡായ പെർള ഈസ്റ്റിലെ അംഗം മുസ്‌ലിം ലീഗിലെ ഡോ. ഫാത്വിമത് ജഹ്‌നാസ് അൻസാർ രാജിവെച്ചതിനെ തുടർന്നാണ് പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. രണ്ടരവർഷം ജഹ്‌നാസിനും അടുത്ത രണ്ടരവർഷം പത്താംവാർഡായ പെർള വെസ്റ്റിലെ അംഗം റംലയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം നൽകുമെന്ന് ധാരണ ഉണ്ടായിരുന്നതായാണ് പറയുന്നത്.
നെക്രാജെ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നതിന് മുസ്ലിം ലീഗ് അംഗമായ ഇബ്രാഹിം നെല്ലിക്കട്ടയെ നാമനിർദേശം ചെയ്തതായും മുസ്ലിം ലീഗ് ജില്ലാ കമിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Muslim League announced candidates contesting in elections for three posts.