Arrested | '25 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മുഡ കമീഷണർ അറസ്റ്റിൽ'
Mar 24, 2024, 13:37 IST
മംഗ്ളുറു: (KasargodVartha) മംഗ്ളുറു അർബൻ ഡവലപ്മെന്റ് അതോറിറ്റി (MUDA) കമീഷണർ മൻസൂർ അലി ഖാനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. വികസന അവകാശ കൈമാറ്റ രേഖ (TDR) അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നതിനാണ് അറസ്റ്റ്. കമീഷണർക്ക് വേണ്ടി തുക കൈപ്പറ്റിയ ബ്രോകർ മുഹമ്മദ് സലീമും അറസ്റ്റിലായതായി അധികൃതർ അറിയിച്ചു.
മംഗ്ളുറു കോർപറേഷൻ പരിധിയിലെ കുടുപുവിൽ വിലക്ക് വാങ്ങിയ 10.8 ഏകർ ഭൂമിയുടെ ടിഡിആർ അനുവദിക്കാൻ പണം ആവശ്യപ്പെട്ടു എന്ന മംഗ്ളുറു കൊട്ടാരയിലെ ഗിരിധർ ഷെട്ടി നൽകിയ പരാതിയെത്തുടർന്നാണ് ലോകായുക്ത പൊലീസ് കെണി ഒരുക്കിയത്. ഈ കെണിയിൽ ഇടനിലക്കാരൻ മുഹമ്മദ് സലീം വീഴുകയായിരുന്നു
തുക കൈപ്പറ്റുന്നതിടെ ഇയാളെ ലോകായുക്ത ഡിവൈഎസ്പി ചെലുവരാജുവിന്റെ നേതൃത്വത്തിൽ കൈയോടെ പിടികൂടി. മുഹമ്മദ് സലീം രണ്ടാം പ്രതിയും അയാളുടെ മൊഴിയനുസരിച്ച് കമീഷണർ ഒന്നാം പ്രതിയുമായി കേസ് രജിസ്റ്റർ ചെയ്താണ് അറസ്റ്റുകൾ നടത്തിയത്. ടിഡിആർ ഫയൽ കസ്റ്റഡിയിൽ വെച്ച കമീഷണർ ബ്രോകർ മുഖേന കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതി.