Complaint | മറ്റു മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ലെന്ന് അമ്മയുടെ പരാതി; മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമാണെന്ന് വനിതാ കമീഷന്‍
മലപ്പുറം: (KasargodVartha) മറ്റു മക്കളെ കാണാന്‍ മകള്‍ അനുവദിക്കുന്നില്ലെന്ന അമ്മയുടെ പരാതി മലപ്പുറത്ത് നടന്ന സിറ്റിങില്‍ കമീഷന്റെ പരിഗണനയ്‌ക്കെത്തി. മാതാപിതാക്കളെ കാണാന്‍ എല്ലാ മക്കള്‍ക്കും തുല്യ അവകാശമാണെന്നും അവ നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വനിതാ കമീഷന്‍ അംഗം വി ആര്‍ മഹിളാമണി പറഞ്ഞു.
മലപ്പുറം ജില്ലാ പഞ്ചായത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിംഗിന് ശേഷം സംസാരിക്കുകയായിരുന്നു വി ആര്‍ മഹിളാമണി. അതേസമയം മാതാപിതാക്കളെയും ഭാര്യയെയും സംരക്ഷിക്കാതിരിക്കുകയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്യുന്ന യുവാവിനെതിരെ ഭാര്യ വനിതാ കമീഷന് നല്‍കിയ പരാതി പൊലീസിന് കൈമാറി.
മലപ്പുറം ജില്ലയിലെ ആദിവാസി, തീരദേശ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി പ്രത്യേക കാംപ് സംഘടിപ്പിക്കുമെന്നും വനിത കമ്മിഷന്‍ അംഗം വ്യക്തമാക്കി. ആകെ 50 പരാതികളാണ് വെള്ളിയാഴ്ച (24.11.2023) മലപ്പുറത്ത് നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരിഗണിച്ചത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. ഒന്‍പത് പരാതികളില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഗാര്‍ഹിക പീഡന പരാതിയാണ് സിറ്റിംഗില്‍ കൂടുതലായി എത്തിയത്.
Keywords: Malappuram, News, Kerala, Kerala News, Police, VR Mahilarani, Complaint, Mother, Children, Women's Commission, Mother complains that her daughter does not allow her to see her other children.