Student Missing | സ്‌കൂൾ വിദ്യാർഥിയെ കാണാതായത് പരിഭ്രാന്തി പരത്തി; മണിക്കൂറുകൾക്ക് ശേഷം വീട്ടിൽ തിരിച്ചെത്തി; 'കാരണം പരീക്ഷാപ്പേടി'!
Feb 27, 2024, 15:34 IST
പെരിയ: (KasargodVartha) സ്‌കൂൾ വിദ്യാർഥിയെ കാണാതായത് പരിഭ്രാന്തി പരത്തി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയെയാണ് രാവിലെ 11 മണി മുതൽ സ്‌കൂളിൽ നിന്നും കാണാതായത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതോടെ സ്‌കൂൾ അധികൃതർ രക്ഷിതാക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. എല്ലാ ഭാഗത്തേക്കും അന്വേഷണം നടത്തുന്നതിനിടെ ഉച്ചയ്ക്ക് ശേഷം 2.30 മണിയോടെയാണ് കുട്ടി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അമ്മൂമ്മയുടെ വീട്ടിലെത്തിയത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ 14 കാരനായ കുട്ടിയെയാണ് കാണാതായത്. പരീക്ഷാപ്പേടി കാരണം വിദ്യാർഥി സ്‌കൂളിൽ നിന്ന് ആരും കാണാതെ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലടക്കം കുട്ടിയുടെ ഫോടോ വെച്ച് കണ്ടെത്താൻ ഊർജിതമായ ശ്രമമാണ് നടത്തി വന്നത്.
ഇതിനിടെ കുട്ടിയെ കാസർകോട് ടൗണിൽ കണ്ടതായി വീട്ടുകാർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന് ശേഷം വീണ്ടും തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധു വീട്ടിൽ കുട്ടി എത്തിയത്. ബേക്കൽ പൊലീസ് സ്‌കൂൾ അധികൃതരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി തുടങ്ങുന്നതിനിടയിലാണ് നാടകീയമായി കുട്ടി ബന്ധുവീട്ടിൽ തിരിച്ചെത്തിയത്.
(Updated)
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Missing, Student, Periya, Missing of student caused panic. < !- START disable copy paste -->