city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Minority Issues | ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേൾക്കാൻ തയ്യാറാകാത്ത കമീഷൻ ചെയർമാൻ രാജി വെക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി; ഈ മേഖലയിൽ സർകാർ നടത്തിയ പ്രവർത്തനങ്ങളുടെ ധവളപത്രമിറക്കണമെന്നും ആവശ്യം

കാസർകോട്: (KasargodVartha) സംസ്ഥാന ന്യൂനപക്ഷ കമീഷൻ ഫെബ്രുവരി 17ന് കാസർകോട് കലക്ടറേറ്റ് കോൺഫറൻസ് ഹോളിൽ നടത്തിയ ജില്ലാ സെമിനാറിൽ ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേൾക്കാൻ തയ്യാറാകാത്ത കമീഷൻ ചെയർമാൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും ഉടനെ രാജിവെക്കണമെന്നും അല്ലെങ്കിൽ സർകാർ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
  
Minority Issues | ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേൾക്കാൻ തയ്യാറാകാത്ത കമീഷൻ ചെയർമാൻ രാജി വെക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി; ഈ മേഖലയിൽ സർകാർ നടത്തിയ പ്രവർത്തനങ്ങളുടെ ധവളപത്രമിറക്കണമെന്നും ആവശ്യം

ജില്ലയിൽ നിന്നുള്ള ആവശ്യങ്ങൾ കേൾക്കാനാണ് ന്യൂനപക്ഷ ക്ഷേമ മന്ത്രിയെ തന്നെ സെമിനാറിന് ലഭിക്കണമെന്ന് കമീഷൻ അംഗങ്ങളുള്ള സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ ആവശ്യപ്പെട്ടതും തീരുമാനിച്ചതും. മന്ത്രി രണ്ട് മണിക്കൂർ വൈകി എത്തുകയും ഉദ്ഘാടന പ്രസംഗം നടത്തി പോവുകയും ചെയ്തു. അധ്യക്ഷനായിരുന്ന കമീഷൻ ചെയർമാൻ ആരെയും കേൾക്കാനോ മറുപടി പറയാനോ തയ്യാറായില്ല. നിശ്ചയിച്ച ഓപൺ ഫോറത്തിൽ ആവശ്യങ്ങളും പരാതികളും പറയാൻ വന്നവരോട് ഇതൊന്നും അനുവദിക്കാൻ പറ്റില്ലെന്നും സർകാരിനെ വിമർശിക്കുന്നത് കമീഷന്റെ ചിലവിൽ വേണ്ടെന്നും പറഞ്ഞു പരാതിക്കാരോട് കർക്കശമായ നിലപാട് സ്വീകരിക്കുകയാണ് ചെയ്തതെന്നും ഭാരവാഹികൾ ആരോപിച്ചു.

മന്ത്രി വരുന്ന പരിപാടിയിൽ സ്ഥലം എംഎൽഎയെ അധ്യക്ഷ സ്ഥാനത്ത് ഇരുത്തണമെന്ന ആവശ്യവും അദ്ദേഹം അനുവദിച്ചില്ല. കമീഷൻ അംഗങ്ങൾക്ക് പോലും അദ്ദേഹത്തെ ഭയമാണ്. ജില്ലാ സെമിനാറിൽ മന്ത്രിയെ കൂടുതൽ സമയം ഇരുത്താൻ അദ്ദേഹം ആവശ്യപ്പെടുക പോലും ചെയ്തില്ല. സംഘാടക സമിതിയുടെ ശക്തമായ സമ്മർദം കാരണം സംസാരിക്കാൻ അവസരം കൊടുത്തപ്പോൾ, പിന്നെ സംഘാടക സമിതി ചെയർമാനോടായി തട്ടിക്കയറൽ. എല്ലാ ന്യൂനപക്ഷ സമുദായ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് ക്ഷണിച്ച് ഏറ്റവും വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പരിപാടി വിജയിപ്പിക്കാൻ ആത്മാർത്ഥതയോടെ പ്രവർത്തിച്ച സംഘാടക സമിതി ചെയർമാനോട് നിങ്ങളുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് പരിപാടി അവസാനിപ്പിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

കമീഷൻ ചെയർമാൻ തനി രാഷ്ട്രീയക്കാരനായി വന്നത് ന്യൂനപക്ഷ കമീഷൻ എന്ന പദവിയിൽ ഇരിക്കുന്ന ഒരാൾക്ക് ഒട്ടും യോജിച്ചതല്ല. പൂർണമായി കാസർകോട്ടെ ജനങ്ങൾ സംഘടിപ്പിച്ച ജില്ലാ സെമിനാറിൽ കമീഷൻ ചെയർമാന്റെ ധിക്കാരം ജില്ലാ സെമിനാർ പരിപാടിക്ക് തന്നെ അപമാനമായി. സർകാരിന്റെ രാഷ്ട്രീയ നാവായി പ്രവർത്തിക്കുന്ന ചെയർമാനെ ഒഴിവാക്കി കമീഷന്റെ ചിലവിൽ ജനങ്ങളെ കേൾക്കാനുള്ള ജില്ലാ സെമിനാർ വീണ്ടും നടത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
  
Minority Issues | ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേൾക്കാൻ തയ്യാറാകാത്ത കമീഷൻ ചെയർമാൻ രാജി വെക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി; ഈ മേഖലയിൽ സർകാർ നടത്തിയ പ്രവർത്തനങ്ങളുടെ ധവളപത്രമിറക്കണമെന്നും ആവശ്യം

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിഞ്ഞ ഏഴര വർഷക്കാലത്തെ ഭരണത്തിനിടയിൽ ഇടതു മുന്നണി സർകാർ നടപ്പാക്കിയ പദ്ധതികളും ചിലവഴിച്ച ബജറ്റ് വിഹിതവും ധവളപത്രത്തിലൂടെ പുറത്തിറക്കണമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 2023-24 സാമ്പത്തിക വർഷത്തിൽ ഫെബ്രുവരി 12ന് ചേർന്ന നിയമസഭാ സമ്മേളനത്തിൽ വകുപ്പു മന്ത്രി വി അബ്ദുർ റഹ്‌മാൻ വെളുപ്പെടുത്തിയ തുക വിനിയോഗം ന്യൂനപക്ഷ മേഖലയോടുള്ള സർകാരിൻ്റെ സമീപനം എന്താണെന്ന് ബോധ്യപ്പെടും. ബജറ്റിൽ വകയിരുത്തിയ 76.1 കോടി രൂപയിൽ ചിലവഴിച്ചത് 10.79 കോടി മാത്രമായിരുന്നു.14 ശതമാനത്തിൽ ഒരു രൂപ പോലും ചിലവഴിക്കാത്ത നിരവധി പദ്ധതികൾ വേറെയുമുണ്ട്.

നിലവിലുള്ള മുസ്ലിം സംവരണത്തിൽ നിന്ന് ഭിന്നശേഷി വിഭാഗങ്ങൾക്ക് നൽകാനെന്ന പേരിൽ 20 ശതമാനം സംവരണം കുറക്കാനുള്ള സാമൂഹ്യനീതി വകുപ്പിൻ്റെ ഉത്തരവ് പിൻവലിക്കാൻ സർകാർ ഇതേ വരെ തയ്യാറായിട്ടില്ല. കഴിഞ്ഞ യുപിഎ സർകാർ നടപ്പിലാക്കിയ സച്ചാർ കമിറ്റി പ്രകാരമുള്ള മുസ്ലിം ന്യൂനപക്ഷ പദ്ധതികൾക്കുള്ള വിഹിതം മിക്കതും സംസ്ഥാനത്തിന് നിഷേധിച്ച സാഹചര്യത്തിൽ സംസ്ഥാന സർകാർ ഏതാനും വർഷം മുമ്പ് രൂപീകരിച്ച ക്രൈസ്തവ വിഭാഗത്തിൻ്റെ ക്ഷേമത്തിനായുള്ള ജെ ബി കോശി കമീഷൻ മാതൃകയിൽ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥയെ പറ്റി പഠിച്ച് റിപോർട് സമർപിക്കാൻ കമീഷൻ രൂപവത്കരിക്കണമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ ജില്ലാ ജെനറൽ സെക്രടറി സി മുഹമ്മദ്‌ കുഞ്ഞി കാഞ്ഞങ്ങാട്, വൈസ് പ്രസിഡൻ്റ് മൂസ ബി ചെർക്കള, സെക്രടറി മുഹമ്മദലി പീടികയിൽ, എക്സിക്യൂടീവ് അംഗം നാസർ ചെർക്കളം എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Minority Education Committee wants minority commission chairman to resign.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia