city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | എൻ എ സുലൈമാൻ സ്മാരക പുരസ്കാരം തൻ്റെ ക്രികറ്റ് ജീവിതത്തിൽ കരുത്ത് പകരുമെന്ന് മിന്നു മണി; അവാർഡ് സമർപണം ശ്രദ്ധേയമായി

കാസർകോട്: (KasargodvVartha) കായിക മേഖലയുടെ സർവോന്മുഖ വളർച്ചയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച എൻ എ സുലൈമാൻ്റെ നാമഥേയത്തിലുള്ള പുരസ്കാരം ഏറ്റുവാങ്ങിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഈ പുരസ്കാരം തൻ്റെ ക്രിക്കറ്റ് ജീവിതത്തിൽ എന്തെന്നില്ലാത്ത കരുത്ത് പകരുമെന്നും ഇന്ത്യൻ വനിതാ ടീമിലെ ഏക മലയാളി താരമായ മിന്നു മണി പറഞ്ഞു.
 
Award | എൻ എ സുലൈമാൻ സ്മാരക പുരസ്കാരം തൻ്റെ ക്രികറ്റ് ജീവിതത്തിൽ കരുത്ത് പകരുമെന്ന് മിന്നു മണി; അവാർഡ് സമർപണം ശ്രദ്ധേയമായി



കാസർകോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടായിരുന്ന എൻ.എ സുലൈമാൻ്റെ സ്മരണാർത്ഥം എൻ.എ. സുലൈമാൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം ജില്ലാ പൊലീസ് മേധാവി പി. ബിജോയിയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മിന്നു മണി. 

 
Award | എൻ എ സുലൈമാൻ സ്മാരക പുരസ്കാരം തൻ്റെ ക്രികറ്റ് ജീവിതത്തിൽ കരുത്ത് പകരുമെന്ന് മിന്നു മണി; അവാർഡ് സമർപണം ശ്രദ്ധേയമായി


കാസർകോട് സിറ്റി ടവർ ഹോടെലിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ മാനേജിംഗ് ട്രസ്റ്റിയും എൻ എ സുലൈമാൻ്റെ മകനുമായ സുനൈസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു. എൻ എ സുലൈമാൻ തുടങ്ങിവച്ച കാര്യങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്നും ഫൗണ്ടേഷൻ കഴിഞ്ഞ ഒരുവർഷം നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു സംസാരിക്കവെ സുനൈസ് അബ്ദുല്ല പറഞ്ഞു. 

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു. അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ.എം. അഷറഫ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. 

നഗരസഭാ ചെയർമാൻ അഡ്വ. വി.എം മുനീർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. സുലൈമാൻ ഫൗണ്ടേഷൻ ഉപദേശക സമിതി അംഗം ടി.എ. ഷാഫി സ്വാഗതം പറഞ്ഞു. കേരള ക്രിക്കറ്റ് അസോ. ട്രഷറർ കെ.എം. അബ്ദുൽ റഹ്മാൻ, കണ്ണൂർ സർവ്വകലാശാലാ പരീക്ഷാ ബോർഡ് കൺട്രോളർ പ്രൊഫ. കെ പി . ജയരാജൻ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എ അഷറഫലി, നഗരസഭാ കൗൺസിലർ പി. രമേശൻ, ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് ബി.കെ. അബ്ദുൽ ഖാദർ, കേരള ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി. രാജാറാം, കാസർകോട് മർച്ചൻ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ദിനേശൻ, വ്യവസായി എം.പി. ഷാഫി ഹാജി ഖത്വർ, എൻ.എ സുലൈമാൻ ഫൗണ്ടേഷൻ ഉപദേശക സമിതി അംഗം കെ.എം. ഹനീഫ്, കെ.എ ഷുഹൈബ്, ട്രസ്റ്റി സുഫാസ് അബൂബക്കർ, സ്കാനിയ ബെദിര സംസാരിച്ചു. വേണു കണ്ണൻ വരച്ച എൻ.എ സുലൈമാൻ്റെ ഛായാച്ചിത്രം കുടുംബാംഗങ്ങൾക്ക് കൈമാറി. ട്രസ്റ്റി ഡോ. അബ്ദുൽ അസീസ് അഹ് മദ് നന്ദി പറഞ്ഞു.

Keywords: News, Kerala, kasaragod, NA Nellikkunh, Award, Top headlines, Minnu Mani about NA Sulaiman Memorial Award 

  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia