city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | കാസർകോട് നഗരത്തിലെ വ്യാപാരികൾ സമരത്തിലേക്ക്; പ്രതീകാത്മക തെരുവ് കച്ചവടം നവംബർ 28ന്; അനധികൃത തെരുവ് കച്ചവടം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മർചന്റ്‌സ് അസോസിയേഷൻ

കാസർകോട്: (KasargodVartha) നഗരത്തിൽ അനധികൃതമായി നടത്തുന്ന തെരുവ് കച്ചവടം വ്യാപാരികൾക്കും വഴിയാത്രക്കാർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് നവംബർ 28ന് രാവിലെ 10 മണി മുതൽ 12 വരെ കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതീകാത്മക തെരുവ് കച്ചവട സമരം നടത്തുമെന്നും കാസർകോട് മർചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Protest | കാസർകോട് നഗരത്തിലെ വ്യാപാരികൾ സമരത്തിലേക്ക്; പ്രതീകാത്മക തെരുവ് കച്ചവടം നവംബർ 28ന്; അനധികൃത തെരുവ് കച്ചവടം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മർചന്റ്‌സ് അസോസിയേഷൻ

കാസർകോട് ഗവ. ഹയർ സെകൻഡറി സ്കൂൾ ജൻക്ഷൻ മുതൽ ബദരിയ്യ ഹോടെൽ വരെ നടപ്പാതയും, റോഡും കയ്യേറിയാണ് തെരുവ് കച്ചവടം നടത്തുന്നതെന്ന് വ്യാപാരികൾ ആരോപിച്ചു. സർകാർ പറയുന്ന എല്ലാ മാനദണ്ഡങ്ങളോടും കൂടി നികുതി നൽകി കച്ചവടം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ വഴി മുടക്കിയാണ് ഭുരിഭാഗവും തെരുവ് കച്ചവടം നടക്കുന്നത്. ഇത് മൂലം ഭീമമായ തുകകൾ വാടക നൽകി കച്ചവടം നടത്തുന്ന വ്യാപാരികൾ പ്രതിസസന്ധിയിലാണ്. പലരും കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലുമാണെന്നും ഭാരവാഹികൾ പറഞ്ഞു.

നടപ്പാതയും റോഡും കയ്യേറി അനധികൃതമായി നടക്കുന്ന തെരുവ് കച്ചവടം വ്യാപാര മേഖലയെ മാത്രമല്ല ബാധിക്കുന്നത്. മറ്റ് പല ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവർക്കും, വഴിയാത്രക്കാർക്കും തെരുവ് കച്ചവടം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടും ചെറുതല്ല. നടപ്പാത കയ്യേറിയുള്ള കച്ചവടം ഇതിലൂടെയുള്ള കാൽ നടയാത്ര ദുസഹമാക്കുന്നു. റോഡിലിറങ്ങി നടക്കാമെന്ന് വെച്ചാൽ റോഡും തെരുവ് കച്ചവടക്കാർ കയ്യേറി വെച്ചിരിക്കുന്നു.

അവശ്യ സാധനങ്ങൾക്കായി നഗരത്തിലെത്തുന്ന വാഹന യാത്രക്കാരെയും ഇത്തരം കയ്യേറ്റങ്ങൾ സാരമായി ബാധിക്കുന്നു. ഈ ഭാഗത്ത് സ്ഥിരം ഗതാഗതക്കുരുക്കനുഭവപ്പെടുന്നത് കൊണ്ട് പലരും സാധനങ്ങൾ വാങ്ങുന്നതിനായി തൊട്ടടുത്ത നഗരങ്ങളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. ഇതും കാസർകോട്ടെ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണെന്നും മർചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഒട്ടും ഹൈജീനികല്ലാത്ത തെരുവിലെ ഭക്ഷ്യ പദാർഥങ്ങളുടെ കച്ചവടം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തെരുവിലെ വൃത്തി ഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അനധികൃത തട്ടു കടകൾ, പാനി പൂരി, ഫാലുദ സ്റ്റാളുകൾ തുടങ്ങിയവ പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇതും നിയന്ത്രിക്കപ്പെടണം. കൂടാതെ, നഗരത്തിന്റെ സൗന്ദര്യവത്കരണത്തിനും ഇത്തരം അനധികൃത തെരുവ് കച്ചവടം വിഘാതമാവുന്നു.

തെരുവ് കച്ചവടമെന്നാൽ രാവിലെ തങ്ങളുടെ ഉൽപന്നങ്ങൾ കൊണ്ടുവന്ന് വൈകുന്നേരം കച്ചവടം കഴിഞ്ഞാൽ തിരിച്ചു കൊണ്ടുപോകുന്നതാണ്. എന്നാൽ ഇവിടെ കച്ചവട ഉത്പന്നങ്ങൾ റോഡരികിൽ തന്നെ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന വിധത്തിൽ കെട്ടിവെച്ചാണ് തിരിച്ചു പോകുന്നത്. വ്യാപാരികൾ തെരുവ് കച്ചവടക്കാർക്കെതിരല്ലെന്നും മേൽപറഞ്ഞ പ്രശ്നങ്ങൾ കണക്കിലെടുത്ത് ഈ ഭാഗത്ത് തെരുവ് കച്ചവടം നടത്തുന്നവരെ ഇവിടെ നിന്നും ഉചിതമായ സ്ഥലത്തേക്ക് മാറ്റി പാർപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുമാണ് പ്രതീകാത്മക തെരുവ് കച്ചവട സമരം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ വ്യക്തമാക്കി.

സമരം കെവിവിഇഎസ് സംസ്ഥാന സെക്രടറി ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് കെ അഹ്‌മദ്‌ ശരീഫ് മുഖ്യ പ്രഭാഷണം നടത്തും. മർചന്റ് അസോസിയേഷൻ കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ടി പി ഇല്യാസ് അധ്യക്ഷത വഹിക്കും. ജില്ലാ ജെനറൽ സെക്രടറി കെ ജെ സജി, ട്രഷറർ മാഹിൻ കോളിക്കര, വൈസ് പ്രസിഡണ്ട് എ എ അസീസ്, സെക്രടറി അൻവർ സാദത്ത്, യൂത് വിംഗ് പ്രസിഡണ്ട് നിസാർ സിറ്റി കൂൾ, വനിതാ വിംഗ് പ്രസിഡണ്ട് ഉമാ സുമിത്ര എന്നിവർ സംസാരിക്കും. യൂണിറ്റ് സെക്രടറി ദിനേശ് കെ സ്വാഗതവും ട്രഷറർ നഈം അങ്കോല നന്ദിയും പറയും.

Protest | കാസർകോട് നഗരത്തിലെ വ്യാപാരികൾ സമരത്തിലേക്ക്; പ്രതീകാത്മക തെരുവ് കച്ചവടം നവംബർ 28ന്; അനധികൃത തെരുവ് കച്ചവടം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മർചന്റ്‌സ് അസോസിയേഷൻ

വാർത്താസമ്മേളനത്തിൽ മർചന്റ്‌സ് അസോസിയേഷൻ കാസർകോട് യൂണിറ്റ് പ്രസിഡണ്ട് ടി പി ഇല്യാസ്, സെക്രടറി കെ ദിനേശ്, ട്രഷറർ നഈം അങ്കോല, എം എം മുനീർ, സി ഹാരിസ്, കെ അജിത് കുമാർ, ശറഫുദ്ദീൻ ത്വയ്ബ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kasaragod, Media Conference, Traders, Malayalam News, Kasaragod Merchant Association, Strike, Protest, Merchants of Kasaragod city go on protest.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia