city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kalolsavam | വെള്ളക്കാർക്കെതിരായ പോരാട്ട വീര്യം വിളിച്ചോതുന്ന സത്യാഗ്രഹ സ്‌ക്വയര്‍ കലോത്സവത്തിന് എത്തുന്നവർക്ക് കൗതുകം പകരുന്നു

കാറഡുക്ക: (KasargodVartha) ബ്രിടീഷ് ഭരണകൂടത്തിന്റെ വന നിയമത്തിനെതിരെ ഒരു ജനത പോരാട്ടത്തിന്റെ ചരിത്രം രചിച്ച കാടകത്തിന്റെ മണ്ണിൽ രണ്ട് പതിറ്റാണ്ടിന് ശേഷം കൗമാര കലാമാമാങ്കം വിരുന്നിനെത്തുമ്പോൾ കർമംന്തോടിയിലെ കാടകം വന സത്യഗ്രഹ സ്‌ക്വയറിന്റെ ചുമരുകളില്‍ തീർത്ത ശില്‍പങ്ങൾ കാസർകോട് റവന്യൂ ജില്ലാ സ്‌കൂൾ കലോസവത്തിന് എത്തുന്ന പുതു തലമുറയ്ക്ക് ഒരു സമര പോരാട്ടത്തിന്റെ ചരിത്രം പറഞ്ഞ് തരും.

Kalolsavam | വെള്ളക്കാർക്കെതിരായ പോരാട്ട വീര്യം വിളിച്ചോതുന്ന സത്യാഗ്രഹ സ്‌ക്വയര്‍ കലോത്സവത്തിന് എത്തുന്നവർക്ക് കൗതുകം പകരുന്നു

ദേശീയ പ്രസ്ഥാനത്തിന്റെ നേത്യത്വത്തിൽ സ്വാതന്ത്ര്യ സമര പോരാട്ടം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരുന്ന കാലത്താണ് തോലിനും വിറകിനും വനവിഭവങ്ങൾക്കും തങ്ങള്‍ ആശ്രയിച്ചിരുന്ന വനത്തിനുള്ളിലേക്ക് കയറുന്നതിന് ബ്രിടീഷ് ഭരണകൂടം നിയന്ത്രണം ഏര്‍പെടുത്തിയത്. ഇതോടെയാണ് കാസർകോടിന്റെ മണ്ണിൽ ബ്രിടീഷുകാരുടെ അധിനിവേശ നിയമത്തെ ലംഘിച്ചു കൊണ്ടുള്ള കാടകം വന സത്യാഗ്രഹം അരങ്ങേറുന്നത്.

ഈസ്റ്റ് ഇൻഡ്യ കംപനി കൊണ്ടുവന്ന വന നിയമത്തെ അപ്പാടെ എതിർത്തു കൊണ്ടാണ് കാസർകോട് താലൂകിലെ കാറഡുക്ക, മുളിയാർ, ഇരിയണ്ണി, കൊട്ടംകുഴി തുടങ്ങി വനത്തിനോട് ചേർന്ന് കിടക്കുന്ന ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങൾ കാടകം എന്ന പ്രദേശത്ത് 1932 ആഗസ്റ്റിൽ സത്യാഗ്രഹ സമരം ആരംഭിച്ചത്. സമരത്തിന്റെ ആസൂത്രണം നടന്നത് കാടകത്തെ നാരന്തട്ട തറവാട്ടിലെ പത്തായപ്പുരയിൽ ആയിരുന്നു. ആദ്യമൊക്കെ സത്യാഗ്രഹ രീതിയിൽ മുന്നോട്ടു പോയ സമരം പിന്നീട് നിയമലംഘന സമരമായി മാറി.

വനത്തിനുള്ളിൽ നിന്ന് വിഭവങ്ങൾ ശേഖരിക്കരുതെന്ന ബ്രിടീഷ് കരി നിയമത്തെ എതിർത്ത് സമരഭടൻമാർ പലപ്പോഴായി പൊലീസിന്റെ കണ്ണു വെട്ടിച്ച് വനത്തിനുള്ളിൽ കടന്ന് മരങ്ങൾ മുറിച്ചു. പൊലീസ് സമരക്കാരെ അറസ്റ്റു ചെയ്ത് ക്രൂരമായ മർദനം അഴിച്ചു വിട്ടു. നാൽപത് ദിവസത്തോളം സമരം നീണ്ടു നിന്നു. അങ്ങനെ പ്രാദേശികമായ ഒരു ചെറുത്ത് നിൽപ്പിന്റെ പേരായി കാടകം വനസത്യാഗ്രഹം മാറി.

Kalolsavam | വെള്ളക്കാർക്കെതിരായ പോരാട്ട വീര്യം വിളിച്ചോതുന്ന സത്യാഗ്രഹ സ്‌ക്വയര്‍ കലോത്സവത്തിന് എത്തുന്നവർക്ക് കൗതുകം പകരുന്നു

സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ ഏടുകളില്‍ അധികമൊന്നും പരാമര്‍ശിക്കപ്പെടാതെ വിസ്മൃതിയിലേക്ക് മറഞ്ഞ കാടകം വനസത്യഗ്രഹ സമരം ചരിത്രത്തിന്റെ ഏടുകളില്‍ നിലനില്‍ക്കണമെന്ന ആശയത്തോടെ 75ാമത് സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കാറഡുക്ക ബ്ലോക് പഞ്ചായതാണ് കർമംന്തോടിയിൽ സത്യഗ്രഹ സ്‌ക്വയര്‍ നിർമിച്ചത്. കലോത്സവം നടക്കുന്ന കാറഡുക്ക സ്കൂളിൽ നിന്നും ഒരു കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാൽ കർമംന്തോടിയിലെ സത്യഗ്രഹ സ്‌ക്വയറിൽ എത്താം.

Keywords: News, Kerala, Kasaragod, School Kalolsavam, Arts Fest, Students, Malayalam News, Memories of Forest Satyagraha in Kadakam. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia