Media Award | മെഹ്ഫിൽ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു; സ്വാദിഖ് കാവിൽ, എംസിഎ നാസർ, ഫസ് ലു, ജോബി വാഴപ്പിള്ളി എന്നിവർക്ക് പുരസ്കാരം
Mar 3, 2024, 15:47 IST
ദുബൈ: (KasargodVartha) മനോരമ ഓൺലൈൻ ഗൾഫ് കറസ്പോണ്ടൻ്റ് സ്വാദിഖ് കാവിലിന് പ്രഥമ മെഹ്ഫിൽ രാജ്യാന്തര മാധ്യമശ്രീ അവാർഡ്. മുതിർന്ന മാധ്യമപ്രവർത്തകൻ എം സി എ നാസറിന് (മീഡിയാ വൺ) മാധ്യമ ശ്രേഷ്ഠ പുരസ്കാരവും ലഭിച്ചു.
മികച്ച റേഡിയോ ന്യൂസ് അവതാരകനായി ആർ ജെ ഫസലുവിനെയും (ഹിറ്റ് 967) സമൂഹമാധ്യമ റിപോർടറായി ജോബി വാഴപ്പിള്ളിയെയും തിരഞ്ഞെടുത്തു. പ്രാദേശിക മലയാളം ടി വി ചാനലിനുള്ള പുരസ്കാരം എൻടിവിക്കാണ്.
മാധ്യമപ്രവർത്തന മേഖലയിലെ മികവ് പരിഗണിച്ചാണ് പ്രത്യേക കമിറ്റി പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ പറഞ്ഞു. മെയ് 12ന് ശാർജ ഇൻഡ്യൻ അസോസിയേഷൻ ഹോളിൽ നടക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.

Keywords: Media Award, Malayalam News, Kasaragod, Gulf, Dubai, Manorama, Online, Mehfil , Correspondent, Award, Media One, Radio, Reporter, Mehfil Media Awards Announced.
< !- START disable copy paste -->