Teachers Transfer | പരീക്ഷ അടുത്തിരിക്കെ അധ്യാപകര്‍ക്ക് കൂട്ട സ്ഥലംമാറ്റം; പ്ലസ് വൺ പ്രവേശന സമയത്ത് സ്ഥലം മാറ്റം ലഭിച്ചുപോയ പ്രിൻസിപലിന് പകരം ഇതുവരെയും നിയമനവുമില്ല; ആശങ്കയിൽ വിദ്യാർഥികളും രക്ഷിതാക്കളും; മൊഗ്രാല്‍ പുത്തൂരിൽ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
Feb 20, 2024, 22:44 IST
മൊഗ്രാൽ പുത്തൂർ: (KasargodVartha) അധ്യയന വര്‍ഷം അവസാനിക്കാറായപ്പോൾ അധ്യാപകര്‍ക്ക് കൂട്ട സ്ഥലമാറ്റം ലഭിച്ചത് വിദ്യാർഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തി. ജി എച് എസ് എസ് മൊഗ്രാൽ പുത്തൂരിലെ നാല് ഹയർ സെകൻഡറി അധ്യാപകർക്കാണ് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. പ്ലസ് വൺ പ്രവേശന സമയത്ത് സ്ഥലം മാറ്റം ലഭിച്ചുപോയ പ്രിൻസിപലിന് പകരം ഇതുവരെയും ആരെയും നിയമിച്ചിട്ടില്ലെന്നിരിക്കെയാണ് പുതിയ സംഭവ വികാസം.
പൊതുപരീക്ഷ അടുത്തിരിക്കെയും മോഡൽ പരീക്ഷ നടക്കുന്നതിനിടയിലുമാണ് ജിയോളജി, ഇകണോമിക്സ്, കെമിസ്ട്രി, ഹിസ്റ്ററി വിഷയങ്ങളിലെ ഹയർ സെകൻഡറി അധ്യാപരെ സ്ഥലം മാറ്റുന്നത്. ഇത് അധ്യാപകർക്കും വിദ്യാർഥികൾക്കും ഒരു പോലെ ദുരിതമായി. അധ്യാപകരുടെ കൂട്ട സ്ഥലം മാറ്റ ഉത്തരവ് വന്നതോടെ മുന്നോട്ടുള്ള പഠനം എന്താകുമെന്ന ആശങ്കയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
അധ്യയനവര്‍ഷത്തിന്റെ നിർണായക സമയത്ത് അധ്യാപകരെ സ്ഥലം മാറ്റുന്ന തലതിരിഞ്ഞ പ്രവൃത്തി അവസാനിപ്പിക്കണമെന്നും മുഴുവന്‍ ഒഴിവുകളും നികത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മാനദണ്ഡങ്ങളില്ലാതെ അനവസരങ്ങളിലുള്ള ഇത്തരം സ്ഥലം മാറ്റങ്ങൾക്കെതിരെ ബാലവകാശ കമീഷൻ ഇടപെടണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിഷയം ഉയർത്തി പ്രക്ഷോഭത്തിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.