city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cops Transfer | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിവൈഎസ്പിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബാബു പെരിങ്ങേത്ത് കാസര്‍കോട്ട്, എം പി വിനോദ് കാഞ്ഞങ്ങാട്ട്; കെ വി വേണുഗോപാല്‍ കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍

കാഞ്ഞങ്ങാട്: (KasargodVartha) ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി 119 ഡിവൈഎസ്പി മാര്‍ക്ക് കൂട്ട സ്ഥലം മാറ്റം. കൂടാതെ ഒമ്പതു പേര്‍ക്ക് സിഐ.സ്ഥാനത്ത് നിന്നും ഡിവൈഎസ്പി മാരായി സ്ഥാനക്കയറ്റവും ലഭിച്ചിട്ടുണ്ട്. സ്ഥലംമാറ്റിയ 119 പേരില്‍ അഞ്ചുപേരെ എഎസ്പി മാരായാണ് നിയമിച്ചിട്ടുള്ളത്.
  
Cops Transfer | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിവൈഎസ്പിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബാബു പെരിങ്ങേത്ത് കാസര്‍കോട്ട്, എം പി വിനോദ് കാഞ്ഞങ്ങാട്ട്; കെ വി വേണുഗോപാല്‍ കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍

കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പിയായ ബാബു പെരിങ്ങേത്താണ് പുതിയ കാസര്‍കോട് ഡിവൈഎസ്പി, തളിപ്പറമ്പ് ഡിവൈഎസ്പിയായിരുന്ന എം പി വിനോദിനെ കാഞ്ഞങ്ങാട്ടേക്കും, കാഞ്ഞങ്ങാട്ടുണ്ടായിരുന്ന പി ബാലകൃഷ്ണന്‍ നായരെ തളിപ്പറമ്പിലേക്കും നിയമിച്ചിട്ടുണ്ട്. ബേക്കലില്‍ നിന്നും സി കെ സുനില്‍കുമാറിനെ കണ്ണൂര്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആയി നിയമിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന കാസര്‍കോട് ചീമേനി സ്വദേശിയായ കെ വി വേണുഗോപാലിനെ കണ്ണൂര്‍ അസി. കമീഷണറായി നിയമിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ വി ഉണ്ണികൃഷ്ണന് സ്ഥാനക്കയറ്റം ലഭിച്ചു. കാസര്‍കോട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി വി കെ വിശ്വംഭരന്‍ നായരെ വയനാട് നാര്‍കോടിക് സെല്‍ ഡിവൈഎസ്പിയായാണ് നിയമിച്ചിട്ടുളളത്. കാസര്‍കോട് ജില്ല സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി വി മനോജിനെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി യായി നിയമിച്ചു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രനെ കോഴിക്കോട് മെഡികല്‍ കോളജ് ഡിവൈഎസ്പിയായി മാറ്റി നിയമിച്ചു. കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എ ഉമേഷ് ആണ് പുതിയ പയ്യന്നൂര്‍ ഡിവൈഎസ്പി. കണ്ണൂര്‍ സിറ്റി നാര്‍കോടിക് സെല്‍ ഡിവൈഎസ്പി ജയന്‍ ഡൊമിനിക്കാണ് പുതിയ ബേക്കല്‍ ഡിവൈഎസ്പി.

Cops Transfer | ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഡിവൈഎസ്പിമാര്‍ക്ക് കൂട്ട സ്ഥലംമാറ്റം; ബാബു പെരിങ്ങേത്ത് കാസര്‍കോട്ട്, എം പി വിനോദ് കാഞ്ഞങ്ങാട്ട്; കെ വി വേണുഗോപാല്‍ കണ്ണൂര്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Mass transfer of DySPs.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia