Sculpture | അനവധി കമനീയ ശിൽപങ്ങൾ, എല്ലാം പാഴ് വസ്തുക്കൾ കൊണ്ട്; അധ്യാപിക ഹേമജ ശ്രദ്ധേയയായി
Jan 14, 2024, 01:12 IST
കരിവെള്ളൂർ: (KasargodVartha) പ്രത്യേക കരവിരുതിനാൽ പാഴ് വസ്തുക്കളും വർണക്കടലാസുകളും കൊണ്ട് കമനീയമായ ശിൽപങ്ങളും കൗതുകവസ്തുക്കളുമൊരുക്കി അധ്യാപിക. കരിവെള്ളൂർ തെരുമപ്പള്ളി ശ്രീസോമേശ്വരി ക്ഷേത്രത്തിനു സമീപത്തെ വിരമിച്ച അധ്യാപിക ഹേമജയാണ് ഒഴിവു സമയങ്ങളിൽ നൂറുകണക്കിന് ശിൽപങ്ങളൊരുക്കി ശ്രദ്ധേയമാകുന്നത്.
ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ആദ്യ ചിത്ര-ശിൽപ പ്രദർശനം സ്വന്തം വീട്ടുമുറ്റത്ത് തന്നെയാണ് ടീചർ ഒരുക്കിയിട്ടുള്ളത്. പഴയ വാഹനത്തിൻ്റെ ടയറുകളും പൊട്ടിയ കണ്ണാടി ഗ്ലാസുകൾ മുതൽ നിരവധി ഉപയോഗശൂന്യമായ വസ്തുക്കളാണ് ശിൽപ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ ആനയുടെ നെറ്റിപ്പട്ടമാണ് ഏറെ ശ്രദ്ധേയം. ശിൽപ പ്രദർശനം കാണാനെത്തിയവർ നെറ്റിപ്പട്ടവും മറ്റു അലങ്കാര വസ്തുക്കളും വാങ്ങി പോയെന്ന് ടീചർ പറഞ്ഞു.
ചില മുത്തുകളും കളർ തുണികളും നെറ്റിപ്പട്ടത്തിനും മറ്റും ആവശ്യമായ വസ്തുക്കളും കടകളിൽ നിന്നും വാങ്ങിച്ചിരുന്നെങ്കിലും എല്ലാം പാഴ് വസ്തുക്കൾ കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. കരിവെള്ളൂർ എഎൽപി സ്കൂളിൽ നിന്നും വിരമിച്ചതിനു ശേഷമാണ് കൂടുതലായും ചിത്ര-ശിൽപ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. താൽപര്യമുള്ളവർക്കും വിദ്യാർഥികൾക്കും നിർമാണത്തിനാവശ്യമായ മാർഗ നിർദേശങ്ങളും നൽകുന്നുണ്ട്. നിർമിച്ച ശിൽപങ്ങളും ചിത്രങ്ങളും മറ്റു സ്ഥലങ്ങളിലും പ്രദർശിപ്പിക്കണമെന്ന ആഗ്രഹം ടീചർക്കുണ്ട്.
തയ്യാറാക്കിയത്: ചന്ദ്രൻ മുട്ടത്ത്
Keywords : News, Top-Headlines, Kasargod, Video, Kasaragod-News, Kerala,Kerala-News, Many auspicious sculptures, all made of scraps.