Court Verdict | '14 കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കി'; 47 കാരന് വിവിധ വകുപ്പുകളിലായി 46 വർഷം കഠിനതടവും 3.5 ലക്ഷം രൂപ പിഴയും
Nov 25, 2023, 16:49 IST
കാസർകോട്: (KasargodVartha) 14 കാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ പ്രതിക്ക് വിവിധ വകുപ്പുകൾ പ്രകാരം 46 വർഷം കഠിനതടവും മൂന്നരലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബി എസ് ലോകേഷിനെ (47) ആണ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ 38 മാസം അധിക തടവും അനുഭവിക്കണം. 2018 ഫെബ്രുവരി 25ന് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബദിയടുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റു ചെയ്തതും കേസിൽ ആദ്യാന്വേഷണം നടത്തിയതും ബദിയടുക്ക എസ് ഐ ആയിരുന്ന മെൽബിൻ ജോസും തുടർന്ന് കോടതിയിൽ കുറ്റപത്രം സമർപിച്ചത് ബദിയടുക്ക ഇൻസ്പെക്ടർ ആയിരുന്ന രാജേഷ് മരങ്ങലത്തുമാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂടർ പ്രകാശ് അമ്മണ്ണായ ഹാജരായി.
Keywords: News, Kerala, Kasaragod, Court Verdict, Crime, Malayalam News, Man, Sentenced, Assault, Court, Man sentenced to 46 years in jail for assaulting minor.
< !- START disable copy paste -->