Cyber Fraud | വീണ്ടും സൈബർ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് യുവാവിന്റെ 22 ലക്ഷം രൂപ തട്ടിയതായി പരാതി; 2 പേർക്കെതിരെ കേസ്
Jan 31, 2024, 17:20 IST
ചിറ്റാരിക്കാൽ: (KasaragodVartha) ഓൺലൈൻ സൈറ്റിലെ പരസ്യം കണ്ട് ജോലിക്ക് അപേക്ഷിച്ച യുവാവിൻ്റെ 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ, പൊലീസ് കേസെടുത്തു. ചിറ്റാരിക്കാൽ പാലാവയൽ സ്വദേശി ചക്കാലക്കാൽ ഹൗസിൽ ജോജോ ജോസഫിൻ്റെ (31) പരാതിയിൽ പരസ്യത്തിൽ കണ്ട ഫോൺ നമ്പർ ഉടമകളായ വാമിക, സൗര്യ എന്നിവർക്കെതിരെയാണ് വഞ്ചനാ കുറ്റത്തിന് പൊലീസ് കേസെടുത്തത്.
ഓൺലൈനിൽ കണ്ട ഫ്ലൈറ്റ് നെറ്റ് വർക് എന്ന സൈറ്റിൽ കഴിഞ്ഞ വർഷം നവംബർ ആറിനും ഈ മാസം മുപ്പതിനുമിടയിലുള്ള ദിവസങ്ങളിൽ ജോലി വാഗ്ദാനത്തെ തുടർന്ന് പല തവണകളായി പരാതിക്കാരൻ പ്രതികൾക്ക് 22 ലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
< !- START disable copy paste -->
ഓൺലൈനിൽ കണ്ട ഫ്ലൈറ്റ് നെറ്റ് വർക് എന്ന സൈറ്റിൽ കഴിഞ്ഞ വർഷം നവംബർ ആറിനും ഈ മാസം മുപ്പതിനുമിടയിലുള്ള ദിവസങ്ങളിൽ ജോലി വാഗ്ദാനത്തെ തുടർന്ന് പല തവണകളായി പരാതിക്കാരൻ പ്രതികൾക്ക് 22 ലക്ഷം രൂപ അയച്ചു കൊടുക്കുകയും പിന്നീട് ജോലിയോ കൊടുത്ത പണമോതിരിച്ചു നൽകാതെ വഞ്ചിച്ചുവെന്നുമാണ് പരാതി.
Keywords: News, Malayalam News, Kerala, Kasaragod, Chittarikal, Cyber fraud, Crime, Man loses Rs 22 lakh in cyber fraud