Accident | കേബിളില്‍ കുരുങ്ങി ബൈക് യാത്രികന് പരിക്ക്
Oct 21, 2023, 20:48 IST
ചിറ്റാരിക്കാല്‍: (KasargodVartha) കേബിളില്‍ കുരുങ്ങി ബൈക് യാത്രക്കാരന് പരുക്ക്. അലക്ഷ്യമായി റോഡരികില്‍ വലിച്ചിട്ട കേബിള്‍ ചുരുളില്‍ പെട്ട് ബൈക് മറിയുകയായിരുന്നു. പരിയാരം പാച്ചേനി സ്വദേശി എളംപുരയിടത്തില്‍ തോമസിന്റെ മകന്‍ ഇ ടി ജോസഫി (49) നാണ് പരുക്കേറ്റത്.
കഴിഞ്ഞദിവസം വൈകുന്നേരം അഞ്ചര മണിയോടെ ഭാര്യയോടൊപ്പം ബൈകില്‍ സഞ്ചരിക്കുകയായിരുന്ന ജോസഫ് ഓടിച്ച ബൈക് പാലാവയല്‍ ചവറഗിരിയില്‍ റോഡരികില്‍ അലക്ഷ്യമായി സൂക്ഷിച്ച് കേബിള്‍ ചുരുളില്‍ കുടുങ്ങി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ ജോസഫിന്റെ വലത് ഷോള്‍ഡറില്‍ പരുക്കേറ്റു. സംഭവത്തില്‍ പാലാവയലിലെ കേബിള്‍ ഉടമക്കെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു.

Keywords: Accident, Malayalam News, Kerala News, Kasaragod News, Accident News, Police Booked, Man injured in accident caused by cable.
< !- START disable copy paste -->