Cash Seized | രേഖകളില്ലാതെ കടത്തുകയായിരുന്ന 15 ലക്ഷം രൂപ പിടികൂടി; യുവാവ് പിടിയിൽ; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരിശോധന ശക്തമാക്കാൻ അധികൃതർ
Mar 2, 2024, 12:59 IST
കാസർകോട്: (KasargodVartha) രേഖകളില്ലാതെ കടത്തുകയായിരുന്ന 15.15 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ഹുസൈനെ (29) യാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിൽ കണ്ട ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
7.50 ലക്ഷത്തിന്റെ ഇൻഡ്യൻ കറൻസിയും അമേരിക്ക, മലേഷ്യ, കുവൈറ്റ്, സഊദി അറേബ്യ, ഖത്വർ, ബഹ്‌റൈൻ, യുഎഇ രാജ്യങ്ങളുടെ വിവിധ കറൻസികളുമാണ് ഇവരിൽ നിന്ന് കണ്ടെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, അനധികൃത പണമൊഴുക്ക് തടയാൻ പരിശോധന ശക്തമാക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.