Accident | ബൈകും ബസും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
Apr 1, 2024, 12:15 IST
നായ്‌മാർമൂല: (KasargodVartha) ബൈകും ബസും കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. നായ്‌മാർമൂല ഐടിഐ റോഡിൽ ഹൈദ്രോസ് മന്‍സിലിലെ അബ്ദുല്ലക്കുഞ്ഞിയുടെ മകന്‍ ബശീര്‍ (57) ആണ് മരിച്ചത്. പയ്യന്നൂർ പെരുമ്പയിൽ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം.
ബശീറിന്റെ മകളുടെ വിവാഹം ഇരിക്കൂര്‍ നിലാമുറ്റത്തെ യുവാവുമായി നിശ്ചയിച്ചിരുന്നു. ഈ വീട്ടിൽ നോമ്പ് തുറയ്ക്ക് പോകുന്നതിനിടെയായിരുന്നു അപകടത്തിൽ പെട്ടത്. ഗുരുതരമായി പരുക്കേറ്റ ബശീറിനെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.