Obituary | ഫുട്‍ബോൾ താരമായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ
Dec 26, 2023, 12:47 IST
തൃക്കരിപ്പൂർ: (KasargodVartha) മുൻ പയ്യന്നൂർ കോളജ് ഗോൾ കീപർ തൃക്കരിപ്പൂർ കൊയോങ്കരയിലെ അഭിജിത്ത് കാര്യത്തിനെ (ജിത്തു - 24) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊയോങ്കരയിലെ ജനാർധനൻ - ചന്ദ്രിക ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച പുലർച്ചെ 2.45 നുള്ള ഗുഡ്സ് ട്രെയിനിടിച്ചാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് സൂചിപ്പിക്കുന്നു.
കൊയോങ്കരയിൽ തിങ്കളാഴ്ച രാത്രി സൈകിൾ യജ്ഞ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം യുവാവും സുഹൃത്തുക്കളും തമ്മിൽ വാക് തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങി പോയ യുവാവിനെ തൃക്കരിപ്പൂർ ചക്രപാണി ക്ഷേത്രത്തിന് സമീപത്തുള്ള റെയിൽ പാളത്തിലാണ് ചൊവ്വാഴ്ച രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
ചന്തേര എസ് ഐ രാമചന്ദ്രൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഏക സഹോദരി സാന്ദ്ര. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
< !- START disable copy paste -->

Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Obituary, Thrikaripur, Train, Accident, Man dies after being hit by train.