Accident | ബൈകിടിച്ച് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു; അപകടം റോഡ് മുറിച്ച് കടക്കുന്നതിനിടെ
Feb 6, 2024, 16:50 IST
കാഞ്ഞങ്ങാട്: (KasargodVartha) ബൈകിടിച്ച് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുകയായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കല്ലൂരാവിയിലെ എം കരുണാകരന്‍ (70) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജനുവരി 28ന് ഉച്ചയ്ക്ക് 12.30 മണിയോടെ കല്ലൂരാവി പച്ചപ്പണ്ടാരത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്ന് പടന്നക്കാട്ടേക്ക് പോകുകയായിരുന്ന ബൈക് യാത്രക്കാരനാണ് അപകടം വരുത്തിയത്.
അപകടം കൂടുന്നതിനാല്‍ കല്ലൂരാവിയില്‍ വേഗത 30 കിലോമീറ്ററായി നിശ്ചയിച്ച് ആര്‍ടിഒ അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. മിക്ക വാഹനയാത്രക്കാരും അമിത വേഗതയിലാണ് കടന്നുപോകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഗുരുതരമായി പരുക്കേറ്റ കരുണാകരനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് നില ഗുരുതരമായതിനാല്‍ പരിയാരത്തെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് 3.30 മണിയോടെയാണ് മരണം സംഭവിച്ചത്. ഭാര്യ പരേതയായ മാധവി. മക്കള്‍: രവി (ഇലക്ട്രീഷ്യന്‍), നിഷ, ഉഷ. മരുമകള്‍: സതി.