city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | 13 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി ഒരാൾ പിടിയിൽ; ഇൻഡ്യൻ രൂപയും കണ്ടെടുത്തു

കാസർകോട്: (KasargodVartha) ലക്ഷങ്ങളുടെ വിദേശ കറൻസികളുമായി ഒരാൾ പിടിയിലായി. മലപ്പുറം ജില്ലയിലെ അബൂബകർ സിദ്ദീഖ് (47) ആണ് അറസ്റ്റിലായത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വെള്ളിയാഴ്ച രാത്രി 7.15 മണിയോടെ കാസർകോട് പഴയ ബസ് സ്റ്റാൻഡ് സമീപത്ത് നിന്ന് ഇയാൾ പിടിയിലായത്.

Arrested | 13 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി ഒരാൾ പിടിയിൽ; ഇൻഡ്യൻ രൂപയും കണ്ടെടുത്തു

രേഖകളില്ലാതെ കടത്തുകയായിരുന്ന 500 സഊദി റിയാലിന്റെ 120 കറൻസികളാണ് കണ്ടെടുത്തത്. ഇതിന് ഏകദേശം 13.24 ലക്ഷം രൂപ വിലവരും. കൂടാതെ 500 ഇൻഡ്യൻ രൂപയുടെ 65 നോടുകളും (32,500 രൂപ) പിടികൂടിയിട്ടുണ്ട്. ഐപിസി 102 വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

കാസർകോട് ടൗൺ എസ്ഐ കെ പി വിനോദ് കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ രജീഷ് കാട്ടാമ്പള്ളി, നിജിൻ, കാസർകോട് ടൗൺ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് പണം പിടികൂടിയത്.

Keywords: News, Malayalam News, Kerala, Kasaragod,  Police FIR, Crime,Malapuram, Man Arrested With Foreign Currency Worth Rs 13 Lakh.





< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia