city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | അനുജൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ

കുറ്റിക്കോൽ: (KasargodVartha) നൂഞ്ഞിങ്ങാനത്ത് സഹോദരന്മാർ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെ നടന്ന വെടിവെപ്പിൽ അനുജൻ കൊല്ലപ്പെട്ട സംഭവത്തിൽ ജ്യേഷ്ഠന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാലകൃഷ്ണൻ (47) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ കുറ്റിക്കോൽ നൂഞ്ഞിങ്ങാനത്തെ പരേതരായ ടി നാരായണൻ നായർ - ജാനകിയമ്മ ദമ്പതികളുടെ മകൻ കെ അശോകൻ (45) ആണ് മരിച്ചത്.
  
Arrested | അനുജൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ

'അശോകനും ഭാര്യ ബിന്ദുവും സഹോദരന്‍ ബാലകൃഷ്ണനും ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലാണ് താമസം. ബാലകൃഷ്ണന്‍ അവിവാഹിതനാണ്. മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മില്‍ വഴക്കും അടിപിടിയും ഉണ്ടാകുന്നത് പതിവാണ്. അതിനാല്‍ പ്രദേശവാസികൾ ആരും തന്നെ ഇവരുടെ വിഷയത്തില്‍ ഇടപെടാറില്ല. ബാലകൃഷ്ണയും അശോകനും കൂലിപ്പണിക്കാരാണ്.

ഇരുവരും വർഷങ്ങളായി കടുത്ത ശത്രുതയിലാണ്. ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേതുടർന്ന് ബാലകൃഷ്ണന്റെ കാലിന് പരുക്കേറ്റിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവിടെ നിന്നും പോയ ബാലകൃഷ്ണൻ അയൽവാസിയായ നെയ്യത്തിങ്കാൽ മാധവൻ എന്നയാളുടെ വീട്ടിൽ നിന്ന് തോക്കെടുത്ത് കൊണ്ടുവന്ന് അശോകനെ നിറയൊഴിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു.

തുടയില്‍ വെടിയേറ്റ അശോകൻ നിലത്തുവീണുവെങ്കിലും വെടിയൊച്ചയും ബഹളവും കേട്ട് ആരും എത്തിയില്ല. ഭര്‍ത്താവിന് വെടിയേറ്റ കാര്യം ഭാര്യ ബിന്ദുവാണ് സഹോദരനോട് ഫോണ്‍ ചെയ്ത് പറഞ്ഞത്. ഇതേ തുടര്‍ന്ന് സഹോദരന്‍ ഓംനിവാനുമായി എത്തി. വലിയ ഇറക്കം കാരണം വാന്‍ വീട്ടുപരിസരത്തേക്ക് പോകാന്‍ കഴിയാതെ വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് സഹോദരന്‍ ജീപ് വിളിപ്പിച്ചാണ് വീട്ടിലെത്തിയത്. വെടിയേറ്റ അശോകനെ ജീപില്‍ കയറ്റി രാത്രി 12 മണിയോടെ കാസർകോട് ജെനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ് മോർടം നടത്തി.

വിവരമറിഞ്ഞ് ബേഡകം പൊലീസ് സ്ഥലത്തെത്തി ബാലകൃഷ്ണനെയും തോക്കും കസ്റ്റഡിയിലെടുത്തിരുന്നു.

ഇയാളുടെ കാലിന് പരുക്കുള്ളതിനാല്‍ പൊലീസ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഐപിസി 302 കൊലപാതകം, ആയുധ നിയമത്തിലെ 5(1)(എ), 27 (1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
  
Arrested | അനുജൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ജ്യേഷ്ഠൻ അറസ്റ്റിൽ
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Man arrested after youth shot dead.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia