Found Dead | ഭാര്യയും ഭർത്താവും കുളത്തിൽ മരിച്ച നിലയിൽ; വിടവാങ്ങിയവരിൽ ഒരാൾ മുൻ പഞ്ചായത് അംഗം
Dec 24, 2023, 11:34 IST
പനത്തടി: (KasargodVartha) വയോധികരായ ദമ്പതികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനത്തടി നീലച്ചാലിലെ എൻ കൃഷ്‌ണൻ നായ്ക് (84), ഭാര്യ ഐത്തമ്മ ഭായ് (80) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച സന്ധ്യയ്ക്ക് ഏഴ് മണിയോടെയാണ് സംഭവം.
പനത്തടി ഗ്രാമപഞ്ചായത് മുൻ അംഗമാണ് കൃഷ്ണൻ നായ്‌ക്. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. മക്കൾ: സുരേന്ദ്രൻ നായ്ക്, ജാണു നായ്ക്, ജാനകി, യശോദ, രത്ന, മാധവി, ബാബു, ജയരാജൻ. മരുമക്കൾ: ജാനകി, വിജയൻ, ബാലൻ, കുട്ടി നായ്ക്, ദാമോധരൻ, കമലം, പ്രേമ, രമ്യ
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Panathady, Found Dead, Grama Panchayat, Obituary, Police, Case, Man and woman found dead in pond. < !- START disable copy paste -->
ദമ്പതികളെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തി വരുന്നതിനിടെയാണ് വീടിന് സമീപത്തെ കുളത്തിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജപുരം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പനത്തടി ഗ്രാമപഞ്ചായത് മുൻ അംഗമാണ് കൃഷ്ണൻ നായ്‌ക്. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ്, പെരുതടി മഹാദേവ ക്ഷേത്രം പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിരുന്നു. മക്കൾ: സുരേന്ദ്രൻ നായ്ക്, ജാണു നായ്ക്, ജാനകി, യശോദ, രത്ന, മാധവി, ബാബു, ജയരാജൻ. മരുമക്കൾ: ജാനകി, വിജയൻ, ബാലൻ, കുട്ടി നായ്ക്, ദാമോധരൻ, കമലം, പ്രേമ, രമ്യ
Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Panathady, Found Dead, Grama Panchayat, Obituary, Police, Case, Man and woman found dead in pond.