Snake Bite | മലപ്പുറത്ത് രണ്ട് വയസുകാരന്‍ വീട്ടുമുറ്റത്തുനിന്നും പാമ്പ് കടിയേറ്റ് മരിച്ചു
Feb 9, 2024, 08:50 IST
മലപ്പുറം: (KasargodVartha) പിഞ്ചുകുഞ്ഞ് പാമ്പ് കടിയേറ്റ് മരിച്ചു. കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം. പെരിന്തല്‍മണ്ണ തൂത സ്വദേശി സുഹൈല്‍ - ജംസിയ ദമ്പതികളുടെ 2 വയസുള്ള മകന്‍ മുഹമ്മദ് ഉമര്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിന്നാണ് കുട്ടിക്ക് പാമ്പിന്റെ കടിയേറ്റത്.
വ്യാഴാഴ്ച (08.02.2024) രാവിലെ കളിക്കുന്നതിനിടെയാണ് സംഭവം. കുട്ടിയുടെ കരച്ചില്‍ കേട്ടാണ് രക്ഷിതാക്കള്‍ പരിശോധിച്ചത്. കാലില്‍ പാമ്പ് കടിച്ച പാടുകളുണ്ടായിരുന്നു. ഉടന്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Kerala-News, Top-Headlines, Malappuram News, Two Year Old, Boy, Dies, Snake, Bite, Parents, Family, Hospital, Kozhikode Medical College Hospital, Treatment, House, Local News, Malappuram: Two year old boy dies of snake bite.