city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | റോഡരികിലെ ജല അതോറിറ്റിയുടെ പൈപ് നന്നാക്കുന്നതിനിടെ കുഴിയില്‍വീണ കാറിടിച്ച് ജോലിക്കാരന് ദാരുണാന്ത്യം

മലപ്പുറം: (KasargodVartha) തിരുനാവായയില്‍ റോഡരികിലെ കുഴിയിലിരുന്ന് ജല അതോറിറ്റിയുടെ പൈപ് നന്നാക്കുന്നതിനിടെ കുഴിയില്‍വീണ കാറിടിച്ച് ജോലിക്കാരന്‍ മരിച്ചു. കുറ്റിപ്പുറം നടുവട്ടം കളത്തില്‍പടി കളത്തില്‍പറമ്പില്‍ കോരന്റെയും മുണ്ടിയുടെയും മകന്‍ ഹരീഷ് (48) ആണ് മരിച്ചത്.

വലിയപറപ്പൂരില്‍ നാഗപറമ്പിലാണ് അപകടം നടന്നത്. റോഡരികിലെ കുഴിയിലിരുന്ന് ഹരീഷ് പൈപിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് സംഭവം. സമീപത്തെ മറ്റൊരു റോഡില്‍നിന്ന് ഈ വഴിയിലേക്ക് കയറിയ കാര്‍ മുന്നോട്ടുപോകുന്നതിനിടെ പിന്‍ചക്രം ഹരീഷ് ഇരുന്ന കുഴിയില്‍ ചാടിയപ്പോള്‍ കാറിന്റെ ടയര്‍ തലയില്‍ ഇടിച്ചെന്നാണ് നിഗമനം. ഹരീഷിന്റെ തലയില്‍ കാര്‍ തട്ടിയത് ഡ്രൈവര്‍ അറിഞ്ഞില്ലെന്നാണ് വിവരം. കാര്‍ പിന്നീട് കണ്ടെത്തി.

സമീപത്തെ പറമ്പിലേക്ക് പോയിരുന്ന സഹായി തിരികെവന്നപ്പോള്‍ തലയില്‍ മുറിവേറ്റ നിലയില്‍ ഹരീഷിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ പുത്തനത്താണിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Accidental Death | റോഡരികിലെ ജല അതോറിറ്റിയുടെ പൈപ് നന്നാക്കുന്നതിനിടെ കുഴിയില്‍വീണ കാറിടിച്ച് ജോലിക്കാരന് ദാരുണാന്ത്യം

ഒരാള്‍ക്ക് കുനിഞ്ഞിരിക്കാവുന്ന തരത്തിലാണ് കുഴി ഉണ്ടാക്കിയിരുന്നത്. കുഴിക്കു ചുറ്റും സുരക്ഷാ സംവിധാനങ്ങളോ, തകരാര്‍ പരിഹരിക്കുന്ന സ്ഥലത്ത് ജല അതോറിറ്റിയുടെ ജീവനക്കാരോ ഉണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംസ്‌കാരം രാവിലെ 8 മണിക്ക് വീട്ടുവളപ്പില്‍ നടത്തി. ഭാര്യ: ലൈജു. മക്കള്‍: ആദിത്യന്‍, അതുല്‍കൃഷ്ണ.

Keywords: News, Kerala, Kerala-News, Top-Headlines, Accident-News, Malappuram News, Labour, Died, Road, Accident, Car Accident, Fix, Water Authority, Pipe, Local News, Malappuram: Labour Died in Car Accident While Fixing Water Authority Pipe.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia