Beach Carnival | തളങ്കര പടിഞ്ഞാറില്‍ ഇനി ആഘോഷ നാളുകള്‍; കാഴ്ചയുടെ വിസ്മയമൊരുക്കി മലബാര്‍ വാടര്‍ സ്‌പോര്‍ട്‌സ് ബീച് കാര്‍ണിവലിനും ഫുഡ് ഫെസ്റ്റിനും നവംബര്‍ 29ന് തുടക്കമാവും; ഒന്നര മാസം നീണ്ടുനില്‍ക്കും
Nov 28, 2023, 20:21 IST
കാസര്‍കോട്: (KasargodVartha) തളങ്കര പടിഞ്ഞാര്‍ മലബാര്‍ വാടര്‍ സ്‌പോര്‍ട്‌സിന്റെ കീഴില്‍ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ബീച് കാര്‍ണിവലിനും ഫുഡ് ഫെസ്റ്റിനും നവംബര്‍ 29ന് തുടക്കമാവും. ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍കാരിന്റെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കുന്ന മാതൃകാ ഭക്ഷണ തെരുവ് പദ്ധതിയില്‍ സംസ്ഥാനത്തെ ആദ്യത്തെ സ്ട്രീറ്റ് ഫുഡ് ഹബ് സര്‍ടിഫികറ്റ് നേടിയത് തളങ്കര പടിഞ്ഞാര്‍ മലബാര്‍ വാടര്‍ സ്‌പോര്‍സ് ഫുഡ് കോര്‍ടാണ്.
ജനുവരി 15 വരെ നടക്കുന്ന ഫുഡ് ഫെസ്റ്റിവലില്‍ വിവിധ തരം ഭക്ഷണങ്ങളുടെ വില്‍പനയും ബീച് കാര്‍ണിവലില്‍ കൊളമ്പസ്, ജയ്ന്റ് വീല്‍, ബ്രേക് ഡാന്‍സ്, ഡ്രാഗണ്‍ ട്രെയിന്‍, കിഡ്‌സ് ട്രെയിന്‍, കിഡ്‌സ് - ഫാമിലി ഗെയിംസ് എന്നിവയും വാടര്‍ സ്‌പോര്‍ട്‌സില്‍ സ്പീഡ് ബോട്, പെഡല്‍ ബോട്, കയാകിംഗ് എന്നിവയും ഒരുക്കിയിട്ടുണ്ടെന്ന് മാനജിംഗ് ഡയറക്ടര്‍ ഹംസ കോളിയാട്ട്, ഡയറക്ടര്‍മാരായ റിയാസ് പടിഞ്ഞാര്‍, റശീദ് ഉമര്‍, അബൂ യാസര്‍ കെ പി എന്നിവര്‍ അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പൊലീസ് മേധാവി പി ബിജോയ് മുഖ്യാതിഥിയായിരിക്കും. കൗണ്‍സിലര്‍ സുമയ്യ മൊയ്തീന്‍, യഹ്യ തളങ്കര, ടി എ ശാഫി, ഫൈസല്‍ പടിഞ്ഞാര്‍ , മുഹമ്മദ് എച് എം ഡി എന്നിവര്‍ സംബന്ധിക്കും. വൈകുന്നേരം നാല് മണി മുതല്‍ രാത്രി 9.30 വരെയാണ് പ്രവര്‍ത്തന സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744529262, 9847114606 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: Beach Fest, Malayalam News, Kerala News, Kasaragod News, Malabar Water Sports Beach Carnival and Food Festival, Festival, Celebration, Malabar Water Sports Beach Carnival and Food Festival will begin on November 29.
< !- START disable copy paste -->