city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | ബന്ധുവീട്ടില്‍ എത്തിയതിനുശേഷം കാണാതായ ബിഡിഎസ് വിദ്യാര്‍ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ കണ്ടെത്തി; 2 സ്റ്റേഷനുകളിലെയും പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: (KasargodVartha) ബന്ധുവീട്ടില്‍ എത്തിയതിന് ശേഷം കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ നിലയില്‍ കണ്ടെത്തി. മംഗ്ളൂറു സൂറത്ത്കല്‍ സ്വദേശിയും മംഗ്ളൂറു എജെ മെഡികല്‍ കോളജിലെ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയുമായ (Bachelor of Dental Surgery Student -BDS) ഇഹാബ് അബൂബകറി(22)ന്റെ മൃതദേഹമാണ് പുഴയില്‍ പൂര്‍ണ നഗ്നനായ നിലയില്‍ മഞ്ചേശ്വരം കജ പുഴയില്‍ വ്യാഴാഴ്ച (11.01.2024) ഉച്ചയോടെ കണ്ടെത്തിയത്.
  
Found Dead | ബന്ധുവീട്ടില്‍ എത്തിയതിനുശേഷം കാണാതായ ബിഡിഎസ് വിദ്യാര്‍ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ കണ്ടെത്തി; 2 സ്റ്റേഷനുകളിലെയും പൊലീസ് അന്വേഷണം ആരംഭിച്ചു

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് യുവാവ് തലപ്പാടിയിലെ ബന്ധുവീട്ടില്‍ വന്നിരുന്നത്. അന്ന് രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു. തിങ്കളാഴ്ച രാവിലെ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. സമീപത്തെ സി സി ടി വി കാമറ പരിശോധിച്ചതില്‍ യുവാവ് നടന്നു പോകുന്നത് കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഉള്ളാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് കേസെടുത്ത് (Man Missing) അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മഞ്ചേശ്വരം കജ പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ വിവരം മഞ്ചേശ്വരം പൊലീസ് സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നല്‍കിയത്.

Found Dead | ബന്ധുവീട്ടില്‍ എത്തിയതിനുശേഷം കാണാതായ ബിഡിഎസ് വിദ്യാര്‍ഥിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ കണ്ടെത്തി; 2 സ്റ്റേഷനുകളിലെയും പൊലീസ് അന്വേഷണം ആരംഭിച്ചു

ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തിയാണ് മൃതദേഹം യുവാവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഉള്ളാള്‍ പൊലീസും മഞ്ചേശ്വരം പൊലീസും അന്വേഷണം നടത്തിവരികയാണ്.

Keywords: News, Malayalam News, Kasaragod, Kerala, Kaja River, Round Died, BDS Student, Majeshwar: BDS Student Found Dead in Kaja River. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia