Maggi | മാഗി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? കുട്ടികള്‍ക്ക് ഇത് നല്‍കുന്നതുകൊണ്ട് എന്തെങ്കിലും പോഷകാഹാരം ലഭിക്കുമോ? അറിയാം വിശദമായി
Mar 21, 2024, 20:02 IST
കൊച്ചി: (KasargodVartha) മാഗി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. പെട്ടെന്ന് ഉണ്ടാക്കാന്‍ കഴിയുന്നു എന്ന കാരണത്താല്‍ വീട്ടമ്മമാര്‍ മാഗി വീട്ടില്‍ സ്റ്റോക്ക് വയ്ക്കുന്നതും പതിവാണ്. കാരണം കുട്ടികള്‍ കഴിക്കാന്‍ എന്തെങ്കിലും വേണമെന്ന് പറഞ്ഞ് വാശിപിടിക്കുമ്പോള്‍ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കാനാണ്. ഒരുപരിധിവരെ വീട്ടിലെ മുതിര്‍ന്നവര്‍ തന്നെയാണ് കുട്ടികളെ ഇത്തരത്തില്‍ മാഗി പ്രിയരാക്കുന്നത്.
അടുത്തിടെ മാഗിയില്‍ ലെഡിന്റെയും എം എസ് ജിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മാഗി കഴിക്കുന്നതില്‍ നിന്നും ആളുകള്‍ കുറച്ചൊക്കെ അകല്‍ച പാലിച്ചിരുന്നു. പലവിധത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. മാഗിയില്‍ ശരിക്കും എന്തെങ്കിലും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്നാണ് പലരുടേയും സംശയം. അതേകുറിച്ച് അറിയാം.
അടുത്തിടെ മാഗിയില്‍ ലെഡിന്റെയും എം എസ് ജിയുടെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മാഗി കഴിക്കുന്നതില്‍ നിന്നും ആളുകള്‍ കുറച്ചൊക്കെ അകല്‍ച പാലിച്ചിരുന്നു. പലവിധത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. മാഗിയില്‍ ശരിക്കും എന്തെങ്കിലും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്നാണ് പലരുടേയും സംശയം. അതേകുറിച്ച് അറിയാം.
*ലെഡ് അടങ്ങിയ മാഗി കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് എന്ത് സംഭവിക്കും?
ലെഡ് ഹാനികരമായ പദാര്‍ഥമാണ്. ശരീരം ഇതിനെ ആഗിരണം ചെയ്താല്‍ ദീര്‍ഘകാലം പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകും. ദഹനപ്രക്രിയ താറുമാറാക്കുന്നതിനൊപ്പം തലച്ചോര്‍, വൃക്ക, പ്രത്യുത്പാദനം എന്നിവയെ പ്രതികൂലമായി ബാധിക്കും.
ലെഡ് അടങ്ങിയ മാഗി കഴിക്കുന്നതിലൂടെ കുട്ടികള്‍ക്ക് മസ്തിഷ്‌ക പ്രശ്നങ്ങള്‍ ഉള്‍പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവരേക്കാള്‍ കുട്ടികളുടെ ശരീരം എളുപ്പത്തില്‍ ഇവ ആഗീരണം ചെയ്യുന്നതാണ് കാരണം.
*ഒരു പാക്കറ്റ് മാഗിയില്‍ അടങ്ങിയിട്ടുള്ള എം എസ് ജി(മോണോസോഡിയം ഗ്ലൂട്ടാമേറ്റ്) യുടെ യഥാര്‍ഥ അളവും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നാഡി സബന്ധമായ രോഗങ്ങള്‍, തലവേദന, കരള്‍ വീക്കം എന്നിവയ്ക്കെല്ലാം എം എസ് ജി കാരണമാകാം. മെറ്റബോളിക് സിന്‍ഡ്രോമിനും പൊണ്ണത്തടിക്കും ഉള്ള സാധ്യത ഇത് ഉയര്‍ത്തും.
*ശരീരത്തില്‍ അടിഞ്ഞ് കൂടുന്നതിനാല്‍ അധികമാകുന്ന ലെഡ് പുറന്തള്ളാന്‍ കഴിയില്ല. എങ്കിലും ക്രാന്‍ബെറി പോലെ ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ജ്യൂസുകള്‍ കുടിച്ചാല്‍ പാര്‍ശ്വഫലങ്ങളില്‍ കുറവ് വരുത്താന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ധാരാളം പച്ചക്കറികള്‍ കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക വഴി വിഷം ഉള്ളില്‍ അടിഞ്ഞ് കൂടുന്നത് കുറയ്ക്കാനും ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കും.
*ലെഡിന്റെയും എം എസ് ജിയുടെയും ദീര്‍ഘകാല ഫലങ്ങളില്‍ ഒന്നാണ് അര്‍ബുദം. അതുകൊണ്ടുതന്നെ ലെഡും എം എസ് ജിയും അടങ്ങിയ മാഗി ദിവസവും കഴിക്കുന്നത് അര്‍ബുദ സാധ്യത ഉയര്‍ത്തും.
*ലെഡും എം എസ് ജിയും അടങ്ങിയ മാഗി ആദ്യ കുറെ ദിവസങ്ങളില്‍ പാര്‍ശ്വ ഫലങ്ങളൊന്നും ഉണ്ടാക്കില്ല. എന്നാല്‍ ഒരു മാസം തുടര്‍ചയായി കഴിച്ചാല്‍ ഭക്ഷണം ശരിയായ രീതിയില്‍ ദഹിക്കാത്തതിനാല്‍ വയറ് വേദന അനുഭവപ്പെടും. ശരീരത്തില്‍ ലെഡ് അടിയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്.
*സംസ്‌കരിച്ച മാവ് അല്ലെങ്കില്‍ മൈദ എന്നിവയില്‍ നിന്നാണ് മാര്‍ഗി നിര്‍മിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് എളുപ്പം ദഹിക്കില്ല. കൂടാതെ ഇതില്‍ കേടാകാതിരിക്കാനുള്ള പദാര്‍ഥങ്ങളും ചേര്‍ത്തിട്ടുണ്ട് . സോഡിയം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ആരോഗ്യത്തിന് ഗുണകരമല്ല. ഉയര്‍ന്ന രക്ത സമ്മര്‍ദത്തിനുള്ള സാധ്യതയും ഉണ്ട്.
*പോഷക സമൃദ്ധവും, പ്രോട്ടീന്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയതാണെന്നുമാണ് പരസ്യ വാചകം. എന്നാല്‍ മാഗിയില്‍ പോഷകങ്ങളും ഫൈബറും അടങ്ങിയിട്ടില്ല. മറിച്ച് ധാരാളം കാര്‍ബോഹൈഡ്രേറ്റ് ( സംസ്‌കരിച്ച മാവ്) അടങ്ങിയിട്ടുണ്ട്്. ഇത് പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.
*ലെഡ് അടങ്ങിയിട്ടില്ലാത്ത മാഗി മുതിര്‍ന്നവരാണെങ്കില്‍ പതിനഞ്ച് ദിവസത്തിലൊരിക്കല്‍ കഴിക്കാം. ആരോഗ്യത്തിന് ഗുണകരമാകുന്ന ഒന്നും ഇല്ലാത്തതിനാല്‍ ദിവസവും കഴിക്കുന്നത് ഒഴിവാക്കുക.
*പ്രഭാത ഭക്ഷണമായി ഒരിക്കലും മാഗി കഴിക്കരുത്. കാരണം ഇവയില്‍ മൈദ പോലുള്ള കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹിക്കാന്‍ എളുപ്പമല്ല. ദിവസം തുടങ്ങാന്‍ ആവശ്യമായ ഊര്‍ജം ഇതില്‍ നിന്നും ലഭിക്കാത്തിനാല്‍ വൈകുന്നേരമോ ഉച്ചഭക്ഷണത്തിന് ശേഷമോ വേണമെങ്കില്‍ കഴിക്കാം.
*മാഗിയില്‍ കാണുന്ന ഉണങ്ങിയ പച്ചക്കറികളില്‍ കേടാകാതിരിക്കാനുള്ള പദാര്‍ഥങ്ങള്‍ ചേര്‍ത്തിരിക്കും. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളുടെ നിരക്ക് കുറയ്ക്കുകയും ദഹനപ്രക്രിയ സാവധാനത്തിലാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇവ കഴിക്കുന്നത് ഒഴിവാക്കുക.
*മാഗിയില്‍ ധാരാളം മൈദ ( കാര്‍ബോഹൈഡ്രേറ്റ്) അടങ്ങിയിട്ടുണ്ട്. എന്നാല്‍ പോഷകങ്ങള്‍, പ്രോട്ടീന്‍സ്, ഫൈബര്‍ എന്നിവ താഴ്ന്ന അളവിലാണുള്ളത്. അതുകൊണ്ടുതന്നെ പ്രഭാത ഭക്ഷണമായി കുട്ടികള്‍ക്ക് ഇത് നല്‍കരുത്. പകരം ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങള്‍ നല്‍കാന്‍ ശ്രമിക്കുക. മാസത്തില്‍ ഒരിക്കലോ മറ്റോ മാത്രം കുട്ടികള്‍ക്ക് മാഗി നല്‍കുന്നതായിരിക്കും നല്ലത്.
* അഞ്ച് വയസ്സിന് ശേഷം മാത്രം കുട്ടികള്‍ക്ക് മാഗി കൊടുത്തു തുടങ്ങുക. അതും, വല്ലപ്പോഴും മാത്രം.
Keywords: Maggi Side Effects: Dangerous Reasons Why You Should Not Eat Maggi Every Day, Kochi, News, Maggi, Side Effects, Warning, Children, Health Tips, Health, Kerala.