city-gold-ad-for-blogger
Aster MIMS 10/10/2023

മദ്രസാധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

മലപ്പുറം: (www.kasargodvartha.com 01.08.2017) മദ്രസാധ്യാപകനെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളത്തൂര്‍ അമ്പലപടി സ്വദേശി അബൂബക്കര്‍ മുസ്ലിയാരെ (41) യാണ് ആതവനാട് പൊന്നാണ്ടികുളമ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പള്ളിയുടെ ടെറസിലെ താത്കാലിക ഷെഡിന്റെ പൈപ്പില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ചു വര്‍ഷത്തോളമായി മദ്രസയില്‍ സദര്‍ മുഅല്ലിമായി ജോലി ചെയ്തുവരികയായിരുന്നു. ഇടക്കാലത്ത് ജോലി ഉപേക്ഷിച്ച് തിരിച്ചുവരികയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

മാതാവ്: ഫാത്വിമ. ഭാര്യ: ഫാത്വിമ സുഹറ. മക്കള്‍: ഹിസാന നസ്റിന്‍ (ഒമ്പത്), മുഹമ്മദ് സിനാന്‍ (ആറ്), ഫാത്വിമ ഹുസ്ന (ഒന്ന്). വിവരമറിഞ്ഞ് വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.
മദ്രസാധ്യാപകന്‍ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Malappuram, news, Top-Headlines, Hanged, Madrasa teacher found dead hanged

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL