city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സബ് കലക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്ക് വിടണം: മന്ത്രി എം എം മണി

ഇടുക്കി: (www.kasargodvartha.com 23.04.2017) ദേവികുളം സബ് കലക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെ ഊളമ്പാറയിലെ മാനസിലാരോഗ്യ കേന്ദ്രത്തിലേക്ക് വിടണമെന്നു മന്ത്രി എം എം മണി. സി പി എം ഏരിയാകമ്മിറ്റി അംഗം കെ എം തങ്കപ്പന്‍ അനുസ്മരണം കുഞ്ചിത്തണ്ണി ഇരുപതേക്കറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മൂന്നാര്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സബ് കലക്ടറുടെ നടപടികളുമായി ബന്ധപ്പെട്ടാണ് മന്ത്രി വിമര്‍ശനവുമായെത്തിയത്. ദേവികുളം സബ് കലക്ടര്‍ ജനവിരുദ്ധനും തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കുന്നയാളുമാണെന്നും ഇടുക്കിയില്‍ മതചിഹ്നങ്ങള്‍ ഇരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സബ് കലക്ടര്‍ ശ്രീറാമിനെ ഊളമ്പാറയ്ക്ക് വിടണം: മന്ത്രി എം എം മണി

പാപ്പാത്തിച്ചോലയില്‍ കുരിശു പൊളിച്ചത് അയോധ്യയിലെ പള്ളി പൊളിച്ചതിനു സമാനമാണെന്നും ആര്‍ എസ് എസ്സുകാര്‍ ആവശ്യപ്പെട്ടിട്ടാണ് സബ് കലക്ടര്‍ കുരിശു പൊളിച്ചതെന്നും ആര്‍ എസ് എസിനുവേണ്ടി കുഴലൂതുന്ന ഒരുത്തനും ഇങ്ങോട്ട് വരേണ്ടയെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

നേരെയുളള വഴിക്ക് പോയാല്‍ എല്ലാവര്‍ക്കും നല്ലതെന്നും ഞങ്ങള്‍ കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും ഒപ്പമല്ല ജനങ്ങള്‍ക്കൊപ്പമാണെന്നും മന്ത്രി എടുത്തുപറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: M M Mani needs to send Sub Collector Oolampara

Keywords: Land, Minister, Inauguration, RSS, Moonar, Idukki, Sub Collector, M M Mani, Public, OOlampara, Speech, Criticism, Ayodhya.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia