city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Members | അധികാര വികേന്ദ്രീകരണ സംവിധാനത്തെ സംസ്ഥാന സർകാർ തകർക്കുന്നുവെന്ന് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ യോഗം; ലോകൽ ഗവ. മെമ്പേഴ്സ് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു

കാസർകോട്: (KasargodVartha) അധികാര വികേന്ദ്രീകരണ സംവിധാനത്തെ തകർക്കാനുള്ള സംസ്ഥാന സർകാർ നീക്കം തിരിച്ചറിയണമെന്ന് കാസർകോട് ജില്ല ലോകൽ ഗവ. മെമ്പേഴ്സ് ലീഗ് രൂപീകരണ കൺവെൻഷൻ ആവശ്യപ്പെട്ടു. കോവിഡ് കാലം മുതൽ സർകാർ പ്രഖ്യാപിക്കുന്ന ഓരോ പരിപാടികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തനത് തുകയിൽ നിന്ന് തുക നൽകാൻ തീരുമാനിച്ച് സർകാർ നൽകുന്ന നിർദേശങ്ങൾ ഇതിന് ഉദാഹരണമാണ്. ഏറ്റവുമൊടുവിൽ പാർടി പരിപാടിയായി മാറിയ നവകേരള സദസിന് ഭരണസമിതിയുടെ എതിർപ്പ് മറികടന്ന് സംഭാവന നൽകാൻ ബന്ധപ്പെട്ട സെക്രടറിമാർക്ക് നൽകിയ ഉത്തരവ് പഞ്ചായത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമായ സർകാർ നീക്കമാണെന്നും ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം ചൂണ്ടിക്കാട്ടി.

Members | അധികാര വികേന്ദ്രീകരണ സംവിധാനത്തെ സംസ്ഥാന സർകാർ തകർക്കുന്നുവെന്ന് മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ യോഗം; ലോകൽ ഗവ. മെമ്പേഴ്സ് ലീഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്തു. ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു. ലോകൽ ഗവൺമെന്റ് മെമ്പേർസ് ലീഗ് സംസ്ഥാന ജെനറൽ സെക്രടറി ശംസുദ്ധീൻ പെരുവയൽ മുഖ്യപ്രഭാഷണം നടത്തി. എൻ എ നെല്ലിക്കുന്ന് എംഎൽഎ, വികെപി ഹമീദലി, എകെഎം അശ്റഫ്‌ എംഎൽഎ, കെഇഎ ബകർ, എഎം കടവത്ത്, അഡ്വ. എൻഎ ഖാലിദ്, എജിസി ബശീർ, എം അബ്ബാസ്, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അശ്റഫ് എടനീർ സംസാരിച്ചു.

ലോകൽ ഗവൺമെന്റ് മെമ്പേർസ് ലീഗ് കാസർകോട് ജില്ലാ കമിറ്റി ഭാരവാഹികൾ: വി കെ ബാവ (പ്രസിഡന്റ്‌), അഡ്വ: വി എം മുനീർ (ജെനറൽ സെക്രടറി), അശ്റഫ്‌ കർള (ട്രഷറർ), കെ കെ ജഅഫർ കാഞ്ഞങ്ങാട്, കലാഭവൻ രാജു, യൂസുഫ് ഹേരൂർ, സുഫൈജ അബൂബകർ (വൈസ് പ്രസിഡന്റ്‌), ഖാദർ ബദ്‌രിയ, ജമീല സിദ്ദീഖ് ദണ്ഡഗോളി, ബദ്റുൽ മുനീർ എൻ എ, മുജീബ് കമ്പാർ (ജോയിന്റ് സെക്രടറി).

മഞ്ചേശ്വരം മണ്ഡലം: സെഡ് എ കയ്യാർ (ചെയർമാൻ), റഹ്‌മാൻ ആരിക്കാടി (കൺവീനർ). കാസർകോട്: അബ്ബാസ് ബീഗം (ചെയർമാൻ), ഹമീദ് പൊസൊളിഗെ (കൺവീനർ). ഉദുമ: ശംസുദ്ദീൻ തെക്കിൽ (ചെയർമാൻ), സിദ്ദീഖ് പള്ളിപ്പുഴ (കൺവീനർ), കാഞ്ഞങ്ങാട്: ടി കെ സുമയ്യ (ചെയർപേർസൺ), ഇർശാദ് അജാനൂർ (കൺവീനർ). തൃക്കരിപ്പൂർ: പി വി മുഹമ്മദ്‌ അസ്‌ലം (ചെയർമാൻ), ഇസ്മാഈൽ പി സി (കൺവീനർ).

Keywords: News, Kerala, Kasaragod, Muslim League, Malayalam News, Beares, Members, Local Government Members League office bearers elected.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia