city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

LinkedIn | ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജോലി തിരയുന്നതിനൊപ്പം ഇനി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലുള്ളത് പോലെ ഹ്രസ്വ വീഡിയോളും കാണാം

ന്യൂഡെൽഹി: (Kasargodvartha) ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ജോലി തിരയാൻ വേണ്ടി ഉപയോഗിക്കുന്ന പ്ലാറ്റ് ഫോമാണ് ലിങ്ക്ഡ്ഇൻ (LinkedIn). എന്നിരുന്നാലും താമസിയാതെ, ലിങ്ക്ഡ്ഇൻ തൊഴിൽ തിരയൽ വെബ്‌സൈറ്റ് എന്ന നിലയിൽ മാത്രമായിരിക്കില്ല സേവനം നൽകുക. തൊഴിലന്വേഷകരെ രസിപ്പിക്കാൻ ഗെയിമുകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു.
  
LinkedIn | ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത! ജോലി തിരയുന്നതിനൊപ്പം ഇനി ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലുള്ളത് പോലെ ഹ്രസ്വ വീഡിയോളും കാണാം


ഇപ്പോഴിതാ ഹ്രസ്വ വീഡിയോകൾ അല്ലെങ്കിൽ റീലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ലിങ്ക്ഡ്ഇൻ. ഇതിനായുള്ള പരീക്ഷണം പുരോഗമിക്കുന്നതായി ലിങ്ക്ഡ്ഇൻ അധികൃതരെ ഉദ്ധരിച്ച് ടെക്‌ക്രഞ്ച് റിപ്പോർട്ട് ചെയ്‌തു. റിപ്പോർട്ട് അനുസരിച്ച്, നാവിഗേഷൻ ബാറിലെ പുതിയ 'വീഡിയോ' ടാബിൽ ഹ്രസ്വ വീഡിയോകൾ കാണാനുള്ള ഓപ്ഷൻ ദൃശ്യമാകും. നിങ്ങൾ വീഡിയോ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ സ്വൈപ്പുചെയ്യാനാകുന്ന ഹ്രസ്വ വീഡിയോകളുടെ നീണ്ട നിര തന്നെ കാണാം.

ഉപയോക്താക്കൾക്ക് പ്രസക്തമായ വീഡിയോകൾ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുന്ന തരത്തിൽ ഫീച്ചർ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഫീച്ചർ ഇപ്പോൾ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണെന്നും മിക്ക ആളുകൾക്കും ഇപ്പോൾ ഇത് ഉപയോഗിക്കാൻ കഴിയില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിങ്ങൾക്ക് ഒരു വീഡിയോ ലൈക്ക് ചെയ്യാനോ കമൻ്റ് ചെയ്യാനോ മറ്റുള്ളവരുമായി പങ്കിടാനോ കഴിയും. നിലവിൽ, ഉപയോക്താക്കൾ വീഡിയോകൾ എങ്ങനെ കാണുമെന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. ഹ്രസ്വ വീഡിയോയുടെ കാര്യത്തിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, യൂട്യൂബ് തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ പാതയിലേക്കാണ് ലിങ്ക്ഡ്ഇന്നും സഞ്ചരിക്കുന്നതെന്ന് വ്യക്തം.

കാലത്തിന്റെ മാറ്റത്തിനൊപ്പം മൈക്രോസോഫ്റ്റിൻ്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം ഈ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ലിങ്ക്ഡ്ഇൻ ഗെയിമിംഗിലേക്ക് കടക്കാൻ പദ്ധതിയിടുന്നതായി ടെക്‌ക്രഞ്ചിൻ്റെ മുമ്പത്തെ റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 

2022-ൽ ന്യൂയോർക്ക് ടൈംസ് ഏറ്റെടുത്ത് വൻ ഹിറ്റായി മാറിയ ജനപ്രിയ പസിൽ ഗെയിമായ വേഡ്‌ലെയുടെ മാതൃകയിലുള്ള ക്വീൻസ്, ഇൻഫെറൻസ്, ക്രോസ്‌ക്ലിംബ് എന്ന പേരിൽ പസിൽ ഗെയിമുകൾ കമ്പനി വികസിപ്പിക്കുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ഗെയിമുകളുടെയും ലോഞ്ച് തീയതി സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല.

Keywords: News, National, Instagram, Facebook, Job, Employee, Opportunities, Report, Complany, LinkedIn will also start showing short videos similar to Instagram, Facebook.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia